2015-10-02 10:55:00

കുടിയേറ്റക്കാരെ കാരുണ്യത്തോടെ സ്വീകരിക്കണമെന്ന് പാപ്പാ


കുടിയേറ്റ പ്രതിഭാസത്തെ കാരുണ്യത്തിന്‍റെ ദൃഷ്ടിയോടെ കാണണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

സഭ 2016-ല്‍ ആചരിക്കുന്ന ലോക കുടിയേറ്റ ദിനത്തോടനുബന്ധിച്ച് ഒക്ടബോര്‍ 1-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്ത സന്ദേശത്തിലാണ്, കുടിയേറ്റക്കാരോ‍ട് കരുണ കാണിക്കമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ഓരോ വ്യക്തിക്കും കുടിയേറാതിരിക്കുവാനും തന്താങ്ങളുടെ രാജ്യത്ത് അന്തസ്സോടെ ജോലിചെയ്ത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കുമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശമുണ്ട്. ഈ അവകാശം നിലനില്‍ക്കെ, ദാരിദ്ര്യവും അതിക്രമങ്ങളും യുദ്ധവും അഭ്യന്തരകലാപങ്ങളും മൂലം നാടുംവീടും വിട്ടുപോകുവാനും, അന്യനാടുകളിലേയ്ക്കു ജീവരക്ഷാര്‍ത്ഥം കുടിയേറുവാനും നിര്‍ബന്ധിതരാകുന്നവര്‍ക്ക് ഇന്ന് കൈയ്യും കണക്കുമില്ല. ഇക്കൂട്ടരോട് പ്രത്യേക അനുഭാവവും കരുണയും കാണിക്കുകയും, അവരെ ഉള്‍ക്കൊള്ളുവാന്‍ ഹൃദയത്തിന്‍റെ വാതികലുകള്‍ ആദ്യം കരുണയോടെ തുറക്കണമെന്നും സന്ദേശത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിക്കുന്നു. 

അഭം തേടിവന്നുകൊണ്ട് ‘നമ്മെ വെല്ലുവിളിക്കുന്ന അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും സുവിശേഷത്തിലെ കാരുണ്യത്തോടെ പ്രതികരിക്കണം,’  (Migransts and refugees challenge us. The response of the Gospel of Mercy’) എന്ന ശീര്‍ഷകത്തിലാണ് പാപ്പായുടെ കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തോട് അനുബന്ധിച്ചുള്ള കുടിയേറ്റ ദിന സന്ദേശം പ്രകാശനംചെയ്തത്.

കാരുണ്യത്തോടും മനുഷ്യാന്തസ്സിനോടുള്ള ആദരവോടുംകൂടെ യാഥാര്‍ത്ഥ്യമാകുന്ന കുടിയേറ്റങ്ങള്‍ തീര്‍ച്ചയായും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും, അത് കൂടുതല്‍ മനുഷ്യത്വത്തിലേയ്ക്കും, ദൈവ-മനുഷ്യ ബന്ധങ്ങളിലെ സന്തുലിതാവസ്ഥ വളര്‍ത്തുന്നതും ആയിരിക്കണമെന്നും, സന്ദേശത്തില്‍ പാപ്പാ വ്യക്തമായി ഉദ്ബോധിപ്പിക്കുന്നു.

 








All the contents on this site are copyrighted ©.