2015-10-01 20:03:00

ജീവിതസാഹചര്യങ്ങളുടെ വിപ്രവാസത്തില്‍ കുടുങ്ങാതെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍!


കര്‍ത്താവില്‍ സന്തോഷിക്കുവിനെന്ന് സാന്താ മാര്‍ത്തയിലെ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അനുസ്മരണദിനത്തില്‍, ഒക്ടോബര്‍ ഒന്നാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിപ്രവാസത്തില്‍നിന്നും മോചിതരായി വിശുദ്ധ നഗരമായ ജരൂസലേമിലെത്തിയ ദൈവജനത്തിന്‍റെ ആനന്ദമാണ് പാപ്പാ ചിന്താവിഷയമാക്കിയത്. കര്‍ത്താവിന്‍റെ നഗരത്തിലേയ്ക്ക് തിരിച്ചചെത്തുക മാത്രമല്ല, അവിടുത്തെ കല്പനപ്രകാരം ജീവിക്കേണ്ട ജനമാണെന്ന ബോധ്യവുമുണ്ടവുകയും, തങ്ങളുടെ അനന്യത തിരിച്ചറിയുകയും ചെയ്ത ജനമാണ് കര്‍ത്താവില്‍ സന്തോഷിച്ചതെന്ന്, നെഹേമിയായുടെ ഗ്രന്ഥത്തിലെ വചനഭാഗത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതപരിസരങ്ങളുടെ വിപ്രവാസത്തില്‍ കടുങ്ങിപ്പോകുമ്പോഴെല്ലാം നമ്മള്‍ ഓര്‍ക്കണം യഥാര്‍ത്ഥമായ സന്തോഷം ദൈവത്തില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ! അവിടുത്തെ കല്പനകള്‍ പാലിച്ച്, അവിടുത്തെ കൃപയില്‍ ജീവിക്കുമ്പോള്‍ മാത്രമേ കര്‍ത്താവിന്‍റെ ആനന്ദം നമുക്കു ലഭിക്കൂ!! ആകയാല്‍ നഷ്ടധൈര്യരാവാതെ ജീവിതത്തിലെ ചെറിയ വിപ്രവാസങ്ങളില്‍ ദൈവത്തില്‍ പ്രത്യാശവച്ചു മുന്നേറുക, കര്‍ത്താവിന്‍റെ ഭവനത്തില്‍ നാം എത്തിച്ചേരുമെന്ന പ്രത്യാശ കൈവെടിയരുതെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.