2015-09-30 19:36:00

രോഗികളായ കുട്ടികള്‍ക്ക് പാപ്പായുടെ സാന്ത്വനസന്ദേശം


രോഗികളായ കുട്ടികള്‍ക്ക് പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക സന്ദേശം.

ഇറ്റലിയില്‍നിന്നുമുള്ള രോഗികളായ 8 കുട്ടികള്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദു തീര്‍ത്ഥാടകേന്ദ്രത്തിലേയ്ക്ക് സന്നദ്ധസംഘടയുടെ സഹായത്തോടെ യാത്രചെയ്യുവാന്‍ ഒരുങ്ങവെയാണ്, അതിലൊരാള്‍ തന്‍റെ രോഗാവസ്ഥയെക്കുറിച്ചും തീര്‍ത്ഥയാത്രയെക്കുറിച്ചും പാപ്പായ്ക്ക് കത്തയച്ചത്.  കത്തിന് പാപ്പാ ഉടനെ മറുപടിയും അയച്ചു.

ഫ്രാന്‍സിലെ ലൂര്‍ദ്ദിലേയ്ക്കുള്ള സമാധാനയാത്രിയില്‍ 8 വയസ്സുകാരന്‍ ഡാമിയനും കൂട്ടുകാരും അവരുടെ മനസ്സില്‍ പേറുന്ന ആശകളും പ്രത്യാശകളും രോഗവേദനകളുമെല്ലാം കന്യകാനാഥയോടും, അവിടുത്തെ തിരുക്കുമാരനായ ഈശോയോടും പറയണമെന്നായിരുന്നു സെപ്റ്റംബര്‍ 30-ന് ഏഴുതിയ കത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചത്. നിങ്ങളുടെ യാത്ര സൗഖ്യത്തിനുള്ള വിശ്വാസയാത്രയും, വലിയ സാക്ഷൃവുമാട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കുട്ടികളായ നിങ്ങളുടെ പ്രത്യാശയോടെയുള്ള യാത്രയില്‍ താന്‍ കൂടെയുണ്ടെന്നും, പ്രത്യേകമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു.

രോഗികളെ യാത്രയില്‍ തുണയ്ക്കുന്ന ഇറ്റാലിയന്‍ സംഘടന ( UNITALSTI - Unione Nazionale Italiana Trasporto Ammalati a Lourdes e Santuari Internazionali) യൂണിത്താത്സിയാണ് രോഗികളായ കുട്ടികളെ ലൂര്‍ദ്ദില്‍ കന്യകാ നാഥയുടെ സന്നിധിയിലേയ്ക്ക് കൊണ്ടുപോകുന്നത്. സംഘടന ഒരുക്കിയ കുട്ടികളുടെ 10-ാമത്തെ തീര്‍ത്ഥാടനത്തിനാണ് പാപ്പായുടെ സന്ദേശം ലഭിച്ചതെന്ന് യൂണിത്താത്സിയുടെ വക്താവ് സെപ്തംബര്‍ 30-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂ‍ടെ അറിയിച്ചു.

 








All the contents on this site are copyrighted ©.