2015-09-30 20:17:00

ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്തോലിക യാത്രയെക്കുറിച്ച്


പാപ്പാ ഫ്രാന്‍സിസിന്‍റെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന യാത്രയായിരുന്നു ക്യൂബ-അമേരിക്ക പത്താമത് അപ്പസ്തോലിക പര്യടനമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ചരിത്രപ്രാധാന്യമാര്‍ന്ന സന്ദര്‍ശനം സഭയ്ക്കു മാത്രമല്ല, പൊതുവെ  രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സംവാദത്തിലൂടെ സൗഹൃദത്തിന്‍റെയും സമാധനത്തിന്‍റെയും നല്ല ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ സാഹായകമായെന്ന്, പാപ്പായ്ക്കൊപ്പം സഞ്ചരിച്ച ഫാദര്‍ ലൊമ്പാര്‍ സെപ്റ്റംബര്‍ 30-ാംതിയതി ബുധനാഴ്ച റോമില്‍ നല്കിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

സ്നേഹത്തിന്‍റെ സുവിശേഷ ദൂതുമായി, ഏറെ ഏളിമയോടെ, എന്നാല്‍ പതറാതെ സഞ്ചരിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ഏവിടെയും സാഹോദര്യത്തിന്‍റെ ചെറുപാലങ്ങള്‍ പണിയുകയാണെന്നും, മാത്രമല്ല, പ്രത്യേക ചിന്താധാരകളുടേയോ മതത്തിന്‍റെയോ കുരുക്കുകള്‍ ഇല്ലാത്തതിനാല്‍ ഏവര്‍ക്കും എവിടെയും പാപ്പാ സ്വീകാര്യനായെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.