2015-09-29 17:36:00

സഭയെയും മനുഷ്യരാശിയെയും ഒരുപോലെ സ്നേഹിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ


സഭയെയും മനുഷ്യരാശിയെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയെന്ന് കര്‍ദ്ദിനാള്‍ പിയത്രോ പരോലിന്‍ പ്രസ്താവിച്ചു.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ഒന്നാമത്തെ ലിറ്റര്‍ജിക്കല്‍ അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയര്‍പ്പണമദ്ധ്യ നല്കിയ സന്ദേശത്തിലാണ്, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഇപ്രകാരം പ്രസ്താവിച്ചത്. സെപ്റ്റംബര്‍ 28-ാം തിയതി ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ ബസിലിക്കയിലാണ് ഈ വി. കുര്‍ബാനയാഘോഷം നടന്നത്.

സഭയോടും മനുഷ്യരാശിയോടുമുള്ള വലിയ സ്നേഹത്തിന് മദ്ധ്യേയായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ ജീവിതമെന്നും അദ്ദേഹം സഭയെ സ്നേഹിച്ചത് ദൈവികവും മാനുഷികവുമായ യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നുവെന്നും മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയുടെ ഉത്ഭവസ്ഥാനം സഭയായിരിക്കണമെന്നാണ്  ക്രിസ്തു ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും കര്‍ദ്ദിനാള്‍ തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി.

2014-ല്‍ പാപ്പാ ഫ്രാന്‍സിസ്, ജോവാന്നി ബത്തിസ്റ്റാ എന്‍റിക്കോ അന്‍റോണിയോ മരിയ മൊന്തീനി എന്ന പൂര്‍ണ്ണ നാമധേയമുള്ള പോള്‍ ആറാമന്‍ പാപ്പായെ അനുഗ്രഹീതന്‍ ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കത്തോലിക്കാ സഭയാകമാനം അദ്ദേഹത്തിന്‍റെ ഓര്‍മ്മതിരുന്നാള്‍ ആഘോഷിക്കാനായി നല്കിയിരിക്കുന്നത് സെപ്റ്റംബര്‍ 26-ാം തിയതിയാണ്. 








All the contents on this site are copyrighted ©.