2015-09-28 15:38:00

മാര്‍പ്പാപ്പാ ട്വിറ്ററിലൂടെ അമേരിക്കന്‍ ജനതയോട് നന്ദിയറിയിക്കുന്നു.


അമേരിക്കന്‍ ജനതയോടുള്ള കൃതജ്ഞത മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി പ്രകടി പ്പിക്കുന്നു.

     ഈ മാസം 19 നാരംഭിച്ച ക്യൂബ-അമേരിക്കാ സന്ദര്‍ശനം കഴിഞ്ഞ് തിങ്ക ളാഴ്ച (28/09/15) വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസ് പാപ്പ ട്വിറ്ററിലാണ് ഈ നന്ദിവാക്കുകള്‍ കുറിച്ചത്.

നിങ്ങള്‍ക്കെന്‍റെ ഹൃദയംഗമമായ നന്ദി. ക്രിസ്തുവിന്‍റെ സ്നേഹം അമേരിക്കന്‍ ജനതയെ സദാ നയിക്കട്ടെ ​എന്നാണ് പാപ്പായുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം.

     തിങ്കളാഴ്ച റോമിലെ ചമ്പീനൊ വിമാനത്താവളത്തിലിറങ്ങിയ പാപ്പാ അവിടെ നിന്ന് വത്തിക്കാനിലേക്കുള്ള മാര്‍ഗ്ഗ മദ്ധ്യേ റോമിലെ  മേരി മേജര്‍ ബസിലിക്കയില്‍, റോമന്‍ ജനതയുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ പവിത്രസന്നി ധാനത്തില്‍, പതിവു പോലെ എത്തി കൃതജ്ഞതയര്‍പ്പിച്ചു.

 








All the contents on this site are copyrighted ©.