2015-09-27 00:21:00

‘യൂണൈറ്റഡ് നേഷന്‍സ്’ പേരിലുള്ള ഐക്യം ജീവിതത്തില്‍ പ്രതിഫലിക്കട്ടെ!


അമേരിക്ക സന്ദര്‍ശനത്തില്‍ പാപ്പായുടെ ഏറെ ശ്രദ്ധേയമായ ഇനമായിരുന്നു സെപ്റ്റംബര്‍ 25-ാം തിയതി വെള്ളിയാഴ്ചത്തെ ഐക്യരാഷ്ട്ര സംഘടനയിലേയ്ക്കുള്ള സന്ദര്‍ശനം.

ന്യൂയോര്‍ക്ക് നഗരത്തിലെ the First Avenue  യൂഎന്‍ പ്ലാസയാണ്. ലോകസമാധാനത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും വേണ്ടി സ്ഥാപിതമായ UNO എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന United Nations Organization. അന്നത്തെ യുഎസ് പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ചര്ച്ചിലുമാണ് ഐക്യരാഷ്ട്ര സംഘടയുടെ ശില്പികള്‍. 1945 ഓക്ടോബര്‍ 24-ാം തിയതിയാണ് ഐക്യരാഷ്ട്ര സംഘടന നിലവില്‍വന്നത്. അങ്ങനെ ഈ വര്‍ഷം 2015 സംഘടയുടെ സപ്തതി വര്‍ഷത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അതിന്‍റെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചത്.

ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധനചെയ്ത നാലാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. ന്യൂയോര്‍ക്ക് ആസ്ഥാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച, പിന്നെ ലോകരാഷ്ട്രപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജനറല്‍ അസംബ്ലിയുമായുമുള്ള നേര്‍ക്കാഴ്ച എന്നിവ ഉള്‍പ്പെട്ടതാണ് 25-ാം തിയതി വെള്ളിയാഴ്ചത്തെ പാപ്പായുടെ പരിപാടി. 

പ്രാദേശിക സമയം രാവിലെ 8.30-ന് നഗരമദ്ധ്യത്തിലുള്ള യുഎന്നിന്‍റെ North Wall-ലെ സ്റ്റാഫ് ക്വാര്‍ട്ടേഴിസിലേയ്ക്കാണ് പാപ്പാ പുറപ്പെട്ടത്.

ആദ്യം ന്യൂയോര്‍ക്ക് ആസ്ഥാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ് പാപ്പായുടെ ലക്ഷൃം. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും മറ്റ് സ്റ്റാഫ് പ്രതിനിധികളും ചേര്‍ന്ന് പാപ്പായെ മന്ദിരത്തിന്‍റെ ഉമ്മറത്തു സ്വീകരിച്ചു. രണ്ടു കുട്ടികള്‍വന്ന് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചുകൊണ്ട് പാപ്പായ്ക്ക് സ്വാഗതമോതി. വേദിയിലെത്തിയ പാപ്പായ്ക്ക്  സ്റ്റാഫ് അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെ പേരില്‍ മൂണ്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളെയും പ്രവര്‍ത്തകരെയും പാപ്പാ അഭിസംബോധനചെയ്തു.

യുഎന്‍ സന്ദര്‍ശനവേളയില്‍ ഇതിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യക്കാരായ സ്റ്റാഫ് അംഗങ്ങളെ സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്ന ജോലി വാര്‍ത്താ പ്രാധാന്യമുള്ളതാകണമെന്നില്ല. നിങ്ങള്‍ വേദിക്കു പിന്നിലെ നിശ്ശ്ബദ സേവകരാണ്. നിങ്ങള്‍ ലോകത്തുള്ള തൊഴിലാളികളുടെ മാതൃകയാണ്. നിങ്ങളുടെ കുടുംബത്തെയും മക്കളെയും കുറിച്ചുള്ള ആശങ്കകള്‍ പോലെ, നാളെ നമ്മുടെ ലോകം എങ്ങിനെയായിരിക്കും, എങ്ങനെയായിരിക്കണം എന്നും ആശങ്കപ്പെടുന്നവരാണ്. അതിനാല്‍ നിങ്ങള്‍ ഏതു തസ്തികയില്‍ പ്രവര്‍ത്തിച്ചാലും പരസ്പരം കൈകോര്‍ത്തു നില്ക്കുക, ആദരിക്കുക. അങ്ങനെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ കുടുംബങ്ങളിലും മാനവസമൂഹത്തിലും പ്രസ്ഥാനത്തിന്‍റെ ഐക്യത്തിന്‍റെ ആദര്‍ശനം ജീവിക്കുവാനും നിങ്ങള്‍ക്കു സാധിക്കട്ടെ, അങ്ങനെ നമ്മുടെ ലോകത്ത് നീതിയും സമാധാനവും വളരട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ സേവനത്തില്‍ മരണമടഞ്ഞവരുടെ ബഹുമാനാര്‍ത്ഥം പാപ്പാ വേദിയില്‍ പുഷ്പച്ക്രം പ്രതീകാത്മകമായി സമര്‍പ്പിച്ചു.








All the contents on this site are copyrighted ©.