2015-09-26 16:00:00

വിശുദ്ധരു‍ടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തില്‍ രണ്ടു പുതിയ അംഗങ്ങള്‍


വിശുദ്ധരു‍ടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിലേക്ക് രണ്ടു പുതിയ അംഗങ്ങളെക്കൂടി മാര്‍പ്പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

     ഇറ്റലിയിലെ ബൊളോഞ്ഞ അതിരൂപതയുടെ, മെത്രാപ്പോലിത്തപദവിയുള്ള, അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കാര്‍ലൊ കഫാറയും Sovereign Military Order of Malta എന്നറിയപ്പെടുന്ന കത്തോലിക്ക അല്മായസമര്‍പ്പിതിജീവിതസമൂഹത്തിന്‍റെ രക്ഷാധികാരിയായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലെയൊ ബര്‍ക്കും ആണ് ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ച(26/09/15) നിയമിച്ച ഈ പുതിയ അംഗങ്ങള്‍.

     77വയസ്സുള്ള കര്‍ദ്ദിനാള്‍ കഫാറ ഇറ്റലിസ്വദേശിയും 67 വയസ്സുള്ള കര്‍ദ്ദിനാള്‍ ബര്‍ക്ക് അമേരിക്കക്കാരനും ആണ്.








All the contents on this site are copyrighted ©.