2015-09-26 15:37:00

ദിവ്യകാരുണ്യം ക്രൈസ്തവസമൂഹങ്ങളുടെ യഥാര്‍ത്ഥ കേന്ദ്രമാകണം- മാര്‍പ്പാപ്പാ


      ദിവ്യകാരുണ്യത്തെ യഥാര്‍ത്ഥ കേന്ദ്രമാക്കി പ്രാര്‍ത്ഥനാജീവിതം തീവ്രതരമാ ക്കാന്‍ മാര്‍പ്പാപ്പാ  അയര്‍ലണ്ടിലെ ക്രൈസ്തവസ മൂഹങ്ങളെ ക്ഷണിക്കുന്നു.

     അയര്‍ലണ്ടിലെ നോക്കിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ശനിയാഴ്ച (26/29/15) തുടക്കം കുറിച്ച ദ്വിദിന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോടനുബന്ധി ച്ചയച്ച പ്രാര്‍ത്ഥനാശംസാസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാഥമ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരി ക്കുന്നത്.   

     നമ്മുടെകര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും അവിടത്തെ സഭയുടെയും പ്രബോധനങ്ങള്‍ക്കനുസൃതം എന്നത്തേക്കാളുമുപരി നീതിവാഴുന്നതും അനുരഞ്ജിതവുമായ ഒരു ലോകം കെട്ടി പ്പടുക്കുന്നതിന് പരിശ്രമിക്കാന്‍ ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബ ന്ധിക്കുന്നവര്‍ക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.