2015-09-25 16:20:00

അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവും


കത്തോലിക്കരും, പ്രോട്ടസ്റ്റന്‍ടുകാരും ആഗ്ലിക്കരും അടങ്ങിയ യുവജനങ്ങള്‍ തായിസ്   എക്യൂമെനിക്കൽ കൂട്ടായ്മയുടെ നേതൃത്വത്തില്‍, കൊറിയന്‍ അതിര്‍ത്തികളില്‍ തീര്‍ത്ഥാടനവും  സായാഹ്ന പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു.

അനുരഞ്ജനം തങ്ങളുടെ ആത്മീയതയുടെ കാതാലാണെന്നും കഴിഞ്ഞ 40 വർഷത്തിലേറെയായി കൊറിയയുടെ  സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് അവര്‍ പറയുന്നു.

2013 മുതല്‍ കത്തോലിക്കരും അകത്തോലിക്കരുമായ യുവജനങ്ങള്‍ കൂടുതലായി ഈ പ്രാര്‍ത്ഥനാ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നുവെന്നത് ഏറെ പ്രത്യാശ പകരുന്നുവെന്നും തായിസ് സംരംഭത്തിന്‍റെ പ്രധാന സംഘാടകന്‍ ബ്രദര്‍ ഷിന്‍ ഹന്‍ യോള്‍ അറിയിച്ചു.








All the contents on this site are copyrighted ©.