2015-09-24 22:40:00

താന്‍ കുടിയേറ്റക്കുടുംബത്തിലെ മകനെന്ന് പാപ്പാ ഫ്രാന്‍സിസ്


കുടിയേറ്റക്കുടുംബത്തിലെ മകനാണു താനെന്ന് പാപ്പാ ഫ്രാന്‍സിസ് സ്വയം വിശേഷിപ്പിച്ചത് മനംകവര്‍ന്ന പ്രയോഗമായിരുന്നു. വത്തിക്കാന്‍ റേഡിയോയുടെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷോണ്‍ പാട്രിക് ലെവെറ്റ് വാഷിങ്ടണില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 23-ാം തിയിതി ബുധനാഴ്ച രാവിലെ വാഷിങ്ടണില്‍നില്‍ വെറ്റിഹൗസിലെ സ്വീകരണ വേദിയില്‍നിന്നുമാണ് ഷോണ്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

ഇന്ന് ലോകം നേരിടുന്ന ആഗോള കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ച് പരാമര്‍ശിക്കവെ, കുടിയേറ്റക്കാരെ തുണയ്ക്കുവാനും അവര്‍ക്ക് അനുകൂലമാകുന്ന നയങ്ങള്‍ ഉള്‍ക്കൊളളുവാനും അമേരിക്ക ഇനിയും പരിശ്രമിക്കണമെന്ന പാപ്പായുടെ അഭ്യര്‍ത്ഥനയോടൊപ്പമാണ്, ‘താന്‍ ഒരു അഭയാര്‍ത്ഥി കുടുംബത്തിലെ മകനാണെ’ന്ന വസ്തുത പാപ്പാ എടുത്തു പറഞ്ഞതെന്ന് പാപ്പായോടൊപ്പം സഞ്ചരിക്കുന്ന വത്തിക്കാന്‍ റേ‍ഡിയോ വക്താവ്, ഷോണ്‍ അറിയിച്ചു.

വടക്കെ ഇറ്റലിയിലെ പിയെട്മണ്ട് പ്രവിശ്യയില്‍ ജീവിച്ചിരുന്ന മാരിയോ ബര്‍ഗോളിയോയും കുടുംബവും (പാപ്പാ ഫ്രാന്‍സിസിന്‍റെ പിതാവും കുടുംബവും) 1920-ലാണ് ഫാസിസ്റ്റ് ഭരണത്തിന്‍റെ തിക്താനുഭവത്തില്‍നിന്നും രക്ഷപ്പെട്ട് അര്‍ജന്‍റീനയിലേയ്ക്ക് കുടിയേറിയത്.

‍”ആത്മീയ മന്ദതയില്‍നിന്നും മനുഷ്യമനസ്സാക്ഷിയെ ഉണര്‍ത്താന്‍ പാപ്പായുടെ സാന്നിദ്ധ്യം സഹായകമാണെന്നും, എളിമയോടെ രാഷ്ട്രത്തലവന്മര്‍ ജനസേവനത്തിന് ഒത്തുചേരുവാനും കൂടി ആലോചിക്കുവാനും സാധിക്കുന്നുവെന്ന് ഒബാമ പ്രസ്താവിച്ചതും ലോകത്തിന് പാപ്പാ പകര്‍ന്നു നല്കുന്നതുമായ പാഠങ്ങളാണെന്ന്, വിഷിങ്ടണില്‍നിന്നും ഷോണ്‍ വത്തിക്കാന്‍ റേഡിയോ ഓഫിസുമായി പങ്കുവച്ചു.








All the contents on this site are copyrighted ©.