2015-09-23 17:52:00

ചരിത്രംകുറിച്ച പാപ്പായുടെ അമേരിക്ക സന്ദര്‍ശനം


പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎസ് കോണ്‍ഗ്രസ് സന്ദര്‍ശനം ചരിത്ര സംഭവമെന്ന് വാഷ്ങ്ടണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡോണള്‍ഡ് വില്യം വേള്‍ പ്രസ്താവിച്ചു.

ക്യൂബ-യുണൈറ്റഡ് സ്റ്റേറ്റ്സ് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി പാപ്പാ ഫ്രാന്‍സിസ് യുഎസ് കോണ്‍ഗ്രസിനെ സുയുക്തമായി - ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വാഷിംങ്ടണ്ടന്‍റെ ഭരണ മന്ദിരമായ കാപ്പിത്തോള്‍ കുന്നില്‍ സെപ്തംബര്‍ 24-ാം തിയതി വ്യാഴാഴ്ച അഭിസംബോധനചെയ്യുമ്പോള്‍ ചരിത്രത്തിലാദ്യാമായിരിക്കും ഒരു പാപ്പാ ലോകത്ത് ഏറെ ശക്തിയും സ്വാധീനവുമുള്ള യുഎസ് ഭരണകൂടത്തോട് സംവദിക്കുന്നതെന്ന്, ചൊവ്വാഴ്ച നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ വേള്‍ ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ തലവന്‍, ആഗോള കത്തോലിക്കാ സഭയുടെ നേതാവ്, പത്രോസിന്‍റെ പിന്‍ഗാമി എന്നീ നിലകളിലാണ് ലാറ്റിനമേരിക്കന്‍ സ്വദേശിയായ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുന്നതെന്ന് വാഷിങ്ടണിലെ സെന്‍റ് ആന്‍ഡ്രൂസ് എയര്‍ ബെയ്സില്‍ പാപ്പായ്ക്കു ചൊവ്വാഴ്ച വൈകുന്നേരം നല്കിയ സ്വീകരമച്ചടങ്ങിനുശേഷം നടത്തപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ വേള്‍ പ്രസ്താവിച്ചു.

സ്വീകരണച്ചടങ്ങ് ലളിതമായിരുന്നെങ്കിലും ഹൃദ്യമായിരുന്നെന്നും, അമേരിക്കന്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും – ബാറക്ക് ഒബാമയും ജോ ബെയ്ഡനും സകുടുംബം ഒരുമിച്ചു വന്നത് പാപ്പായ്ക്കു നല്കിയ സ്വീകരണം അത്യപൂര്‍വ്വമാക്കിയെന്നും കര്‍ദ്ദിനാള്‍ വേള്‍ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.