2015-09-22 15:37:00

ക്യൂബക്കും യു എസ്സിനും ഇടയില്‍ സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നു പാപ്പാ


ക്യൂബക്കും യു എസ്സിനും ഇടയില്‍ സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുവാനാണ് പാപ്പാ ആഗ്രഹിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറയുന്നു.

പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ഡയറക്ടര്‍ ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ഡി സെപ്റ്റംബര്‍ 22-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ഫോണ്‍ സന്ദേശത്തില്‍ ക്യൂബയും യൂ എസ്സും തമ്മിലുള്ള വത്തിക്കാന്‍ നയതന്ത്രം വെളിപ്പെടുത്തി. പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസവും പ്രത്യാശയും ഉത്തേജിപ്പിക്കുന്നതായിരുന്നു പാപ്പാ ക്യൂബയിലെ ജനങ്ങള്‍ക്കു നല്കിയ സന്ദേശങ്ങളുടെ കാതലെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതു വഴി ഈ രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദബന്ധം പുനഃ സ്ഥാപിക്കുന്നതില്‍ സുപ്രധാനമായ സംഭാവന നല്കാന്‍ പാപ്പാ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു നന്മയെ കണക്കിലെടുത്തുകൊണ്ട്‌,  ക്യൂബയിലെ കത്തോലിക്കാ സഭയ്ക്ക് ശക്തമായ ഒരനുഭവവും ക്രൈസ്തവസഭയുടെ സജീവസാന്നിദ്ധ്യത്തിനുള്ള ക്ഷണവുമായിരുന്നു പാപ്പായുടെ സന്ദര്‍ശന ദൗത്യമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.








All the contents on this site are copyrighted ©.