2015-09-15 15:59:00

പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്ന മദര്‍ തെരേസാ


മദര്‍ തെരേസാ അനേകര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു: കര്‍ദ്ദിനാള്‍ ഫിലോനി

അനുകമ്പയോടെ അഭയവും ഭോജനവും നല്കിക്കൊണ്ട് മദര്‍ തെരേസാ അനേകര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നുവെന്ന് കര്‍ദ്ദിനാള്‍ ഫിലോനി അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 15-ന് കോള്‍ക്കത്തയിലെ മദര്‍ തെരേസയുടെ ശവകുടീരത്തിങ്കല്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനം പങ്കുവക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ഫിലോനി. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ പരമോന്നത സമിതിയുടെ പ്രസി‍ഡന്‍റുമാണ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി.

വ്യാകുല മാതാവിന്‍റെ തിരുനാള്‍ കൂടി ആയ പ്രസ്തുത ദിനത്തില്‍ മറിയത്തിന്‍റെ സഹനത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം സഹനം പ്രത്യാശ നിറ‍ഞ്ഞതും സ്നേഹത്തെയും വിശ്വാസത്തെയും ചേര്‍ത്തുനിര്‍ത്തുന്നതുമാണെന്ന് ഊന്നിപ്പറ‍ഞ്ഞു.

വേദനകളും സങ്കടങ്ങളും അഭിമൂഖീകരിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ച മറ്റൊരമ്മയുടെ കല്ലറയിങ്കലാണ് ഇന്ന് നമ്മള്‍ ഒരുമിച്ചുകൂടിയിരിക്കുന്നത് എന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെപ്റ്റംബര്‍ 13- മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് കര്‍ദ്ദിനാള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.








All the contents on this site are copyrighted ©.