2015-09-14 14:39:00

വിനയാന്വിതന്‍റെ എളിയ പരിശ്രമങ്ങളെ ദൈവംവന്‍കാര്യങ്ങളാക്കി മാറ്റുമെന്ന് മാര്‍പ്പാപ്പാ


     താഴ്മയോടെ ജീവിക്കുന്നവരുടെ എളിയ പരിശ്രമങ്ങള്‍ കൊണ്ട് ദൈവം മഹാകാര്യങ്ങള്‍ നിവര്‍ത്തിയാക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

     തന്‍റെ ട്വിറ്റര്‍സന്ദേശശൃംഖലയില്‍ തിങ്കളാഴ്ച(14/09/15)കണ്ണിചേര്‍ത്ത ഹ്രസ്വ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

     എളിമയുള്ളവരെ ദൈവം സ്നേഹിക്കുന്നു. നാം താഴ്മയോടെ ജീവിച്ചാല്‍ അവിടന്ന് നമ്മുടെ ചെറിയ പരിശ്രമങ്ങളെ രൂപാന്തരപ്പെടുത്തി വന്‍കാര്യങ്ങള്‍ തീര്‍ക്കും എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

     പാപ്പായുടെ ഈ സന്ദേശം പതിവുപോലെ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലി യന്‍, ഇംഗ്ളീഷ്,  സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷ കളില്‍ ലഭ്യമാണ്.

 

Dio predilige gli umili. Quando viviamo con umiltà, Egli trasforma i nostri piccoli sforzi e fa cose grandi.

 

God loves the lowly.  When we live humbly, he takes our small efforts and creates great things.

 








All the contents on this site are copyrighted ©.