2015-09-12 12:52:00

കുടുംബങ്ങളുടെ ആവശ്യങ്ങളോടു പ്രത്യുത്തരിക്കാന്‍ സഭയ്ക്ക് കഴിയട്ടെയെന്ന് പാപ്പാ


 

                കുടുംബങ്ങളുടെ ആവശ്യങ്ങളോടു ഏറ്റം അടിയന്തിരമായും ഉദാരതയോടും പ്രത്യുത്തരിക്കാന്‍ സഭയ്ക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

     യൂറോപ്പിലെ കത്തോലിക്കമെത്രാന്മാരുടെ സംഘങ്ങളു‌ടെ സമിതിയുടെ സമ്പൂര്‍ ണ്ണസമ്മേളനം വിശുദ്ധനാട്ടില്‍ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ സമി തിയുടെ അദ്ധ്യക്ഷനും, ഹങ്കറിയിലെ ബുദ്ധാപ്പെസ്റ്റ് അതിരൂപതയുടെ സാരഥിയു മായ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ വെള്ളിയാഴ്ച (11/09/15) അയച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

     യൂറോപ്പിലെ കത്തോലിക്കമെത്രാന്മാരുടെ സംഘങ്ങളു‌ടെ സമിതിയുടെ വെള്ളിയാഴ്ച(11/09/15) തുടങ്ങിയ ഈ സമ്മേളനം പതി നാറാം തിയതി വരെ നീളും.

     സഭയിലും സമകാലീനലോകത്തിലും കുടുംബത്തിന്‍റെ വിളിയും ദൗത്യവും എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്നതും ഒക്ടോബര്‍ 4 മുതല്‍25 വരെ  വത്തിക്കാനില്‍ സമ്മേളിക്കുന്നതുമായ മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ മെത്രാന്മാരെ ക്ഷണിക്കുകയും ചെയ്യുന്നു.  

    

 








All the contents on this site are copyrighted ©.