2015-09-10 14:59:00

ദൈവത്തോടു നന്ദി പറയുന്നുണ്ടോ?


     ദൈവത്തോടു കൃതജ്ഞതയുള്ളവരായിരിക്കാന്‍ മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

     അനുദിനം നമ്മള്‍ “അങ്ങേയ്ക്കു നന്ദി” എന്ന് ദൈവത്തോടു പറയാറുണ്ടോ എന്ന ചോദ്യം വ്യാഴാഴ്ച ട്വിറ്ററിലൂടെ ഉന്നയിച്ചു കൊണ്ടാണ്  ഫ്രാന്‍സിസ് പാപ്പാ കൃതജ്ഞതാഭാവമുള്ളവരായിരിക്കുകയെന്ന നമ്മുടെ കടമയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

     പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്,  സ്പാനിഷ്,  പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Do we say “Thank you” to God every day?

 








All the contents on this site are copyrighted ©.