2015-09-10 14:52:00

ആനന്ദം, ദൈവദത്ത അനര്‍ഘ സമ്മാനങ്ങളിലൊന്ന്- പാപ്പാ


       ആനന്ദം ദൈവമേകിയ ഏറ്റം അനര്‍ഘങ്ങളായ സമ്മാനങ്ങളില്‍ ഒന്നാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

     എന്നാല്‍ സന്തോഷിക്കുകയെന്ന സ്വാഭാവിക അവകാശം അനേകര്‍ക്ക്, വിശിഷ്യ, കുട്ടികള്‍ക്ക് ലോകത്തിന്‍റെ പലഭാഗങ്ങളിലും പലപ്പോഴും നഷേധിക്കപ്പെ ടുന്നുണ്ടെന്ന വസ്തുത ഫ്രാന്‍സിസ് പാപ്പാ അനുസ്മരിക്കുകയും ചെയ്യുന്നു.

     എത്യോപിയ, കെനിയ, അര്‍ജന്തീന എന്നീ രാജ്യങ്ങള്‍ക്കായുള്ള 3  ഉപവി പ്രവര്‍ത്തന പദ്ധതികള്‍ക്കു വേണ്ട ധനസമാഹരണ ലക്ഷ്യത്തോടെ അമേരിക്കന്‍ ഐക്യനാടുകളിലെ പൊന്തിഫിക്കല്‍ മിഷനറി സമൂഹങ്ങള്‍ പാപ്പായുമായി ഫലിതം പറയുക, JOKE WITH POPE, എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന വെബ് പേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

www.jokewiththepope.org  എന്നതാണ് ഈ വെബ്പേജിന്‍റെ വിലാസം.

     മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ പോലും ആനന്ദ ത്തിന്‍റെ പ്രേഷിതരും ദൂതരുമാകാന്‍ തന്‍റെ സന്ദേശത്തില്‍ പാപ്പാ യുവതയെ ക്ഷണി ക്കുന്നു.

     ചിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും ചിരിക്കുന്നത് തന്നെ ദൈവത്തോടും തന്‍റെ ജീവിതമുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളോടും കുടുതല്‍ അടുത്തായിരിക്കാന്‍ സഹായിക്കുന്നുവെന്നും പാപ്പാ പറയുന്നു.

     ഫലിതം പറയൂ: ലോകം മെച്ചപ്പെട്ടതാകും, പാപ്പാ ഏറെ ആഹ്ലാദിക്കും, ദൈവം ഏറ്റം സന്തോഷവാനാകും. ഈ വാക്കുകളോടെയാണ് പാപ്പാ തന്‍റെ ലഘു സന്ദേശം ഉപസംഹിച്ചിരിക്കുന്നത്.    

     അമേരിക്കന്‍ ഐക്യനാടുകളിലെ പൊന്തിഫിക്കല്‍ മിഷനറി സമൂഹങ്ങളുടെ ചുമതലയുള്ള വൈദികന്‍ ആന്‍ഡ്രു സ്മോളിനാണ് പാപ്പാ സന്ദേശം അയച്ചിരി ക്കുന്നത്.

       








All the contents on this site are copyrighted ©.