2015-09-08 12:57:00

ക്രിസ്തീയവിരുദ്ധ പീഢനങ്ങള്‍ നിരവധി ശക്തികളുടെ മൗനപങ്കാളിത്തത്തോടെ- പാപ്പാ


ക്രിസ്തീയവിരുദ്ധ പീഢനങ്ങള്‍ തടയാന്‍ കെല്പ്പുറ്റ  ശക്തികളുടെ മൗനപങ്കാളിത്തത്തോടെയാണ് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഇന്നും നിരവധി ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നതെന്ന് മാര്‍പ്പാപ്പാ.

     വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍ ഏഴാംതിയതി തിങ്കളാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസമീക്ഷണത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ക്രിസ്ത്വാനുകരണ ത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത സഹനത്തെക്കുറിച്ച് അനുസ്മ രിപ്പിച്ചത്.

     പീഢാനുഭവമില്ലാതെ ക്രിസ്തുമതമില്ലെന്ന് പാപ്പാ സുവിശേഷസൗഭാഗ്യങ്ങളില്‍ യേശു നല്കുന്ന മുന്നറിയപ്പ്, അതായത്, തന്നെ പ്രതി മനുഷ്യര്‍ തന്‍റെ ശിഷ്യരെ പീഢിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുമെന്നു യേശു പറയുന്നത്, അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.

     ഒരുപക്ഷേ ഇന്ന് ക്രൈസ്തവര്‍  മറ്റേതൊരു കാലഘട്ടത്തെയുംകാള്‍ കൂടുതലായി പീഢിപ്പിക്കപ്പെടുന്നുണ്ടെന്നും ക്രൈസ്തവരു‌ടെ ആ വിധിക്കുമുന്നിലാണ് നമിന്ന് നില്ക്കുന്നതെന്നും പാപ്പാ പറഞ്ഞു.

നിണസാക്ഷികള്‍ക്കുണ്ടായ ധൈര്യം നമുക്കും ലഭിക്കുന്നതിനായി പ്രാര്‍ത്ഥി ക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.








All the contents on this site are copyrighted ©.