2015-09-07 16:09:00

ദൈവത്തെ പോലെ തുറവി ഉള്ളവരാകുക


ദൈവത്തെ പോലെ തുറവി ഉള്ളവരാകുവാന്‍ പാപ്പാ എല്ലാ ക്രൈസ്തവരെയും ക്ഷണിച്ചു.

സെപ്ററംബര്‍ 6-ാം തിയതി ഞായറാഴ്ചയിലെ ത്രികാലജപത്തോടനുബന്ധിച്ച് പങ്കുവച്ച വചനപ്രഘോഷണത്തിലാണ് പൊതുദര്‍ശത്തിന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയ ഏവര്‍ക്കും പാപ്പാ ഈ ക്ഷണംനല്കിയത്.

ബധിരനും മൂകനുമായ മനുഷ്യനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗം വായിച്ചു വിവരിക്കുന്നതിനിടെയാണ്, ദൈവവും സഹോദരങ്ങളുമായുള്ള മനുഷ്യന്‍റെ സമ്പൂര്‍ണ്ണമായ ആശയവിനിമയം പുന:സ്ഥാപിക്കുന്ന വലിയ സംഭവമായി യേശുവിന്‍റെ രോഗശാന്തി അദ്ഭുതത്തെ പാപ്പാ അവതരിപ്പിച്ചത്. 

അവിശ്വാസികളുടെ പ്രദേശമായ ഡെക്കാപോളിസില്‍ യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചു എന്നുള്ളത് അവിശ്വാസിയുടെ വിശ്വാസത്തിലേക്കുള്ള യാത്രയുടെ പ്രതീകമായി കാണാം എന്ന് പാപ്പാ വ്യാഖ്യാനിച്ചു.

മൂകനായ മനുഷ്യനെ ജനക്കൂട്ടത്തില്‍ നിന്ന് ദൂരെ മറ്റികൊണ്ടുവരിക എന്നതായിരുന്നു യേശു ആദ്യം ചെയ്ത കാര്യം. കാരണം തന്‍റെ ഈ പ്രവര്‍ത്തിക്കു കൂടുതല്‍ പ്രസിദ്ധി കൊടുക്കുവാന്‍ യേശു ആഗ്രഹിച്ചില്ല. മാത്രമല്ല ജനങ്ങളുടെ സംസാരത്തിനും ബഹളത്തിനും ഇടയില്‍ തന്‍റെ വചനം ആ വ്യക്തി കേള്‍ക്കാതെ പോകരുതെന്നും യേശു ആഗ്രഹിച്ചു.

സുഖപ്പെടുത്താനും   രമ്യതപ്പെടുത്താനും പുനസ്ഥാപിക്കുവാനുമായി  ക്രിസ്തുവചനം സ്വീകരിക്കണമെങ്കിൽ നിശബ്ദത ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി.








All the contents on this site are copyrighted ©.