2015-09-04 15:47:00

ഇസ്രായേൽ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍ വത്തിക്കാനില്‍


മധ്യപൂര്‍വ്വദേശങ്ങളായ പലസ്തീനിലെയും ഇസ്രായേലിലെയും  സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും സമാധാനവും വിശ്വാസവും  ഈ ഇരുരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയുമായിരുന്നു  ഈ കൂടിക്കാഴചയുടെ ലക്ഷ്യം.

ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും സംബന്ധിച്ച രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒത്തുതീർപ്പും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി മതാന്തര സംവാദത്തിനും മതാധികാരികളുടെ ഉത്തരവാദിത്വത്തിനും വളരെ  പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.

കൂടാതെ ഇസ്രായേലും വത്തിക്കാനും സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഇസ്രായെലിലെ പ്രദേശിക കത്തേലിക്കാ സമൂഹങ്ങളുടെയും സ്കൂളുകളുടെയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇരുപക്ഷക്കാരും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.