2015-08-31 17:29:00

പാക്കിസ്ഥാനിലെ മെത്രാന്‍മാരുടെ നിവേദനപത്രിക


കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ അതിയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളെ ഈ പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാക്കിസ്ഥാനിലെ നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള മെത്രാന്‍മാരുടെ കമ്മീഷന്‍ അവിടത്തെ   സര്‍ക്കാരിന്   നിവേദനപത്രിക നല്കിയിരിക്കുന്നത്.

വെളിപ്പെടുത്തിയ കണക്കുകളനുസരിച്ച് 2014-ല്‍ മാത്രം 3500-ല്‍ കൂടുതല്‍  കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 67 %  കേസുകളും ഗ്രാമപ്രദേശങ്ങളില്‍ സംഭവിച്ചവയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിലാണ്  പത്തുവര്‍ഷമായി ലൈംഗിക പീഡനങ്ങള്‍ക്കും അശ്ലീല ചിത്രനിര്മ്മാണത്തിനുമായി 6 മുതല്‍  14 വയസ്സുവരെയുള്ള കുട്ടികളെ    ദുരുപയോഗിച്ചുകൊണ്ടിരുന്ന ഒരു ക്രിമിനല്‍ സംഘത്തെക്കുറിച്ചുള്ള  ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏകദേശം 280 കുട്ടികളെ ദുരുപയോഗിച്ചുകൊണ്ട് നിര്‍മ്മിച്ച നാനൂറോളം ബാല അശ്ലീല ചിത്രങ്ങളുടെ വീഡിയോകള്‍ ഈ സംഘത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.