2015-08-24 17:48:00

കത്തോലിക്കാസഭയിലെ സാമ്പത്തിക കാര്യങ്ങളുടെ ക്രമീകരണം


സഭയുടെ സാമ്പത്തിക കാര്യങ്ങള്‍ ശരിയായി ക്രമീകരിക്കുവനുള്ള സമയമായെന്നും ചില സാമ്പത്തിക ക്രമക്കേടുകള്‍ വരും കാലങ്ങളില്‍ സഭ അഭിമുഖീകരിക്കേണ്ട അപവാദവിഷയമാകാമെന്നും കര്‍ദിനാള്‍ പെല്‍ അഭിപ്രായപ്പെട്ടു.

സഭയുടെ സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയും ഉത്തരവാദിത്തവും ഉണ്ടാകുന്നതിനു വേണ്ടി വത്തിക്കാനില്‍ തങ്ങള്‍ എല്ലാവരും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും സഭയുടെ സ്വത്തും വസ്തു വകകളും ക്രിസ്തീയ പ്രേബോധനങ്ങള്‍ക്കനുസൃതമായി കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുന്നുണ്ടെന്നും, വളരെ പ്രത്യേകമായി ദാരിദ്ര്യവും വിഷമതകളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക കാര്യങ്ങള്‍ സുതാര്യതയോടെ കൈകാര്യം ചെയ്യുന്നതില്‍ ആധുനീക അക്കൌണ്ടിങ്ങ് രീതികൾ വളരെ ഫലപ്രഥമാണെന്നും ഇതിനായി പരിശീലനം  സിദ്ധിച്ച വിദഗ്ധരായ അല്‍മായരുടെ സേവനം ഇപ്പോഴുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ധാർമികമായ ഉത്തരവാദിത്വത്തോടെ സാമ്പത്തിക നഷ്ട്ടങ്ങള്‍ വരാതെ സഭയുടെ വസ്തുവകകളും സാമ്പത്തിക സ്രോതസ്സുകളും സ്വത്തുക്കളും നല്ലകാര്യങ്ങള്‍ക്കായി ചിലവഴിക്കണമെന്നും സ്നേഹിതര്‍ക്കൊ പ്രിയപ്പെട്ടവര്‍ക്കൊ വേണ്ടി അതൊരിക്കലും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.