2015-08-22 14:48:00

ലോക പ്രവാസി അഭയാർത്ഥി ദിനം 2016, ജാനുവരി 17


2016- ജാനുവരി 17-ന് കത്തോലിക്കാസഭ ആചരിക്കാന്‍ പോകുന്ന ലോക പ്രവാസി അഭയാർത്ഥി ദിനത്തിന്‍റെ മുഖ്യ പ്രമേയമായാണ് പാപ്പാ ഫ്രാന്‍സിസ് ഈ വിഷയം  തിരഞ്ഞെടുത്തിരിക്കുന്നത്.

വരാനിരിക്കുന്ന കരുണയുടെ ജൂബിലി വർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് കരുണയോടനുബന്ധിച്ച പ്രമേയം തന്നെ എടുത്തിരിക്കുന്നത്. കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും അജപാലനശ്രദ്ധക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ഈ പ്രശ്നത്തില്‍ പ്രാദേശിക സഭകളുടെ നേരിട്ടുള്ള പങ്കാളിത്തം ഓര്‍മ്മിപ്പിക്കുന്നു.

ഈ പ്രധാന വിഷയം രണ്ട് കാര്യങ്ങളെ അടിവരയിട്ടു കാണിക്കാന്‍ ഉദ്ദേശിക്കുന്നു. 1) സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവരുന്ന സ്തീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ലേശകരമായ സാഹചര്യം സഭയ്ക്ക് ഒരു വെല്ലുവിളിയാണ്. 2) ഇന്നത്തെ സമൂഹവും പ്രത്യേകിച്ച് കത്തേലിക്കാസഭയും ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു.

ശാരീരികവും ആത്മീയവുമായ കരുണയുടെ പ്രവൃത്തികൾ എന്ന നിലയില്‍ അപരിചിതരേയും കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യണമെന്നും അവരോട് സഹാനുഭൂതിയുള്ളവര്‍ ആകണമെന്നും മാർപ്പാപ്പ എല്ലാ ക്രൈസ്തവരോടും ആഹ്വാനം ചെയ്യുന്നു. കരുണയുടെ ജൂബിലി വർഷം അവരോടുള്ള ശ്രദ്ധയും അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുവാനുള്ള സമൂർത്തമായ ഒരവസരമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.  പ്രാദേശിക സഭകൾ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണമെന്നും ഈ ചെറിയവര്‍ക്കായി ചെയ്യുന്നതെല്ലാം ക്രിസ്തുവിനുവേണ്ടിയാണ് ചെയ്യുന്നതെന്നും പാപ്പാ നിര്‍ദ്ദേശിക്കുന്നു.








All the contents on this site are copyrighted ©.