2015-08-22 16:21:00

അടിമകച്ചവടത്തെയും അതിന്‍റെ നിരോധനത്തെയും അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്രദിനം


ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്ക്കാരിക സംഘടനയായ യുനെസ്കോയാണ് ആഗസ്റ്റ് 23 അടിമകച്ചവടത്തെയും അതിന്‍റെ നിരോധനത്തെയും അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുനെസ്കോയുടെ ഇരുപത്തിയൊമ്പതാം സമ്മേളനത്തിലാണ് ഈ തീരുമാനം. 

1791 ആഗസ്റ്റ് 22-നും 23-നുമിടയ്ക്കുള്ള രാത്രിയില്‍ ഹൈത്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും അടിമകള്‍ സ്വാതന്ത്ര്യപ്രക്ഷോഭം ആരംഭിച്ചതിന്‍റെ ഓര്‍മ്മയായാണ് ആഗസ്റ്റ് 23 തന്നെ ഈ ദിനാചരണത്തിനായ് തിരഞ്ഞെടുത്തിരിക്കുന്നത്.








All the contents on this site are copyrighted ©.