2015-08-13 18:55:00

പാപ്പായുടെ പാരിസ്ഥിതിക വീക്ഷണം സത്യസന്ധമെന്ന് സെബാസ്റ്റ്യന്‍ പോള്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം ‘ലൗദാത്തോ സീ മാനവ പുരോഗതിക്കുള്ള സത്യസന്ധമായ വീക്ഷണമാണെന്ന് നിയമപണ്ഡതന്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ചാക്രികലേഖനത്തിന്‍റെ മലായാള പരിഭാഷ, കേരളസഭാ ആസ്ഥാനത്ത് ആഗസ്റ്റ് 8-ാം തിയതി ശനിയാഴ്ച പ്രകാശനം ചെയ്യവെ അതിന്‍റെ ആദ്യപ്രതി കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസി‍ഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍നിന്നും സ്വീകരികച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് മാധ്യമപ്രവര്‍ത്തകനും നിയമപണ്ഡിതനുമായ സെബാസ്റ്റ്യന്‍ പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പുതിയ തലമുറയ്ക്കുവേണ്ടി ഏതു തരത്തിലുള്ള ലോകമാണ് നാം കെട്ടിപ്പടുക്കേണ്ടതെന്നു നമ്മെ ചിന്തിപ്പിക്കുന്ന ആധികാരിക പ്രബോധനമാണിതെന്ന്, പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തില്‍, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് മാര്‍ പെരുന്തോട്ടവും പ്രസ്താവിച്ചു.

കൊച്ചിരൂപതാ മെത്രാന്‍, ബിഷപ്പ് ജോസഫ് കരിയിലും ചാക്രികലേഖനത്തന്‍റെ ഉള്ളടക്കത്തെ അധികരിച്ച് സംസാരിച്ചു. പരിഭാഷകന്‍ ഫാദര്‍ ജോര്‍ജ്ജ് കുരുക്കൂര്‍, പിഒസി ‍ഡയറക്ടറും, കെസിബിസിയുടെ ഡെപ്യൂടി സെക്രട്ടറിയുമായ ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് എന്നിവരും സഭയുടെ പുതിയ പ്രബോധനത്തെക്കുറിച്ച് ഹ്രസ്വപ്രഭാഷണം നടത്തി.  

 








All the contents on this site are copyrighted ©.