2015-08-06 18:23:00

കുടുംബം സ്നേഹത്തിന്‍റെ പാഠശാലയെന്ന് പാപ്പാ ഫ്രാന്‍സിസ്


സ്നേഹിക്കാന്‍ പഠിക്കുന്നത് കുടുംബങ്ങളിലാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ക്രൈസ്തവ കുടുംബങ്ങളിലാണ് ധാരാളം നന്മകള്‍ നാം അഭ്യസിക്കുന്നത്. എല്ലാറ്റിനും ഉപരി കലവറയില്ലാതെ സ്നേഹിക്കാന്‍ നാം പഠിക്കുന്നത് കുടുംബങ്ങളിലാണെന്ന്, ആഗസ്റ്റ് 6-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു. @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ചെയ്യുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയ നേതാക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ്  ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവയ്ക്കുന്നത്.

We learn many virtues in our Christian families.  Above all, we learn to love, asking nothing in return.

E convictu domestico multas discimus virtutes, inter quas praecipua est amare sine repromissione amorem recipiendi.








All the contents on this site are copyrighted ©.