2015-06-25 19:38:00

വിപണി തകര്‍ക്കുന്ന മാന്യതയില്ലാത്ത ലാഭേച്ഛ


അമിതമായ ലാഭേച്ഛയാണ് കമ്പോളത്തിന്‍റെ മാന്യത തകര്‍ക്കുന്നതെന്ന്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ് പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, Laudato Si’-യിലെ കച്ചവടത്തെയും കമ്പോളത്തെയും കുറിച്ചുള്ള പ്രയോഗങ്ങള്‍ ശക്തവും നിഷേധാത്മകവുമാണെന്ന അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് സെനിത്ത് വാര്‍ത്താ ഏജന്‍സിക്കു ജൂണ്‍ 24-ാം തിയതി ബുധനാഴ്ച റോമില്‍ നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഇങ്ങനെ വിശദീകരിച്ചത്.

വിപണിയില്‍ കച്ചവടക്കാര്‍ പ്രകടമാക്കുന്ന സാമര്‍ത്ഥ്യവും കഴിവും കമ്പോളനിലവാരവും പ്രശംസനീയമാണെങ്കിലും, ഇന്നു പ്രകടമായി കാണുന്ന അമിതമായ ലാഭേച്ഛ വിപണിയുടെ മാന്യത തകര്‍ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ചാക്രിക ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു.

ലോകത്തെ ബഹുഭൂരിപക്ഷമുള്ള പാവങ്ങളെ അവഗണിക്കുന്ന നിലപാടാണ് അമിതലാഭം എന്നതാണ് ചാക്രികലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന പരമാര്‍ശമെന്ന് കര്‍ത്തിനാള്‍ ടേര്‍ക്ക്സണ് വ്യക്തമാക്കി.

പ്രപഞ്ചവും അതിന്‍റെ ഉഭയസാദ്ധതകളും മനുഷ്യര്‍ക്കുള്ളതാകയാല്‍ ഉല്പന്നങ്ങള്‍ പോലെതന്നെ അതില്‍നിന്നു ലഭിക്കുന്ന ലാഭവും പാവങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന പാപ്പായുടെ പരാമര്‍ശം, ഭൂമിയുടെ കേന്ദ്രം മനുഷ്യനാണ് എന്നത് അടിസ്ഥാനപരമായ മാനുഷിക വീക്ഷണത്തില്‍നിന്നാണ് ഉടലെടുക്കുന്നതെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ് അഭിമുഖത്തില്‍ വ്യക്തമാക്കി.

സമഗ്രവും വിസ്തതവുമായ ചാക്രിക ലേഖനം ധാര്‍മ്മിക അധികാരവും സമഗ്രതയും ഉള്ള വ്യക്തയില്‍ നിന്നാകയാല്‍ അതിനെക്കുറിച്ച് വളരെ ക്രിയാത്മകവും ആസ്വാദ്യവുമായ അഭിപ്രായങ്ങളും സ്വീകാര്യതയുമാണ് കാണുന്നതെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.