2015-06-24 18:53:00

മുറിപ്പെട്ട ലോകത്ത് മതങ്ങളുടെ കൂട്ടായ്മ സാന്ത്വനം


മുറിപ്പെട്ട ലോകത്തിന് മതങ്ങളുടെ കൂട്ടായ്മ സാന്ത്വനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

അമേരിക്കയില്‍നിന്നുമുള്ള ബൗദ്ധ-ക്രൈസ്തവ സഭകളുടെ കൂട്ടായ്മയെ ജൂണ്‍ 24-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ ഹ്രസ്വമായ കൂടിക്കപൊതുകൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മതാന്തര സംവാദത്തിന്‍റെ പാതയില്‍ പ്രകടമാകുന്ന സാഹോദര്യവും, സംവാദവും, സ്നേഹവുമാണ് ബൗദ്ധ-ക്രൈസ്തവ മതങ്ങളുടെ ഈ ലളിതമായ സംഗമത്തില്‍ താന്‍ കാണുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇത് നല്ലതും മാതൃകയാക്കേണ്ടതുമാണെന്നും, സാഹോദര്യത്തിന്‍റെയും ഇതുപോലുള്ള കൂട്ടായ്മകളാണ് സമാധാനത്തിന്‍റ വിത്ത് സമൂഹത്തില്‍ പാകുന്നതെന്നും പാപ്പാ സന്തോഷത്തോടെ പ്രസ്താവിച്ചു.

അമേരിക്കയിലെ ബുദ്ധമതക്കാരും വിവിധക്രൈസ്തവ സഭകളുടെ പ്രതിനിധികളുമാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.

ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിക്കു മുന്‍പായിട്ടാണ് അമേരിക്കയിലെ ഫോക്കൊലാരെ പ്രസ്ഥാനവും വത്തിക്കാന്‍റെ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ചേര്‍ന്ന് ഈ കൂടിക്കാഴ്ച യാഥാര്‍ഥ്യാമാക്കിയത്.

കൂടിക്കാഴ്ചയ്ക്കുശേഷം പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനായി പാപ്പാ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സമ്മേളിച്ചിരുന്ന ജനാവലിയുടെ മദ്ധ്യത്തിലേയ്ക്കു നീങ്ങി.








All the contents on this site are copyrighted ©.