2015-06-13 20:06:00

ഭിന്നിപ്പിന്‍റെ ഭിത്തികള്‍ക്കു പകരം സാഹോദര്യത്തിന്‍റെ പാലം പണിയാം


ഇറ്റലിയിലെ കത്തോലിക്ക സ്കൗടുകള്‍ പാപ്പാ ഫ്രാന്‍സിസിനു ചുറ്റും വത്തിക്കാനില്‍ സംഗമിച്ചു. ജൂണ്‍ 13-ാം തിയതി ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഗമം. എഴുപത്തായ്യായിരത്തില്‍പ്പരം സ്കൗട്സ് ആന്‍റ് ഗയിഡ്സ് ആണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയത്.

ഇറ്റലിയിലെ സ്കൗട്സ് & ഗയിഡ്സ് (scouts & guides)  പ്രസ്ഥാനത്തിലെ കത്തോലിക്കരായ കുട്ടികളും, അവരുടെ ഗുരുക്കന്മാരെയും, മറ്റു സഹകാരികള്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ സംഘമാണ്. (Agesci – Association of Italian Catholic Scouts and Guids)  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചത്. ജൂണ്‍ 13-ാം തിയതി ശനിയാഴ്ച രാവിലെയായിരുന്നു സംഗമം അവര്‍ എഴുപത്തയ്യായിരത്തില്‍ അധികം പേര്‍ ഉണ്ടയിരുന്നുവെന്ന് വത്തിക്കാന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി. സ്കൗട്ടുകളുടെ ആര്‍ത്തിരമ്പുന്ന അഭിവാദ്യത്തിനും ആഹ്ലാദപ്രകടനങ്ങള്‍ക്കും ഇടയിലൂടെ തുറന്ന വാഹനത്തിലെത്തിയ പാപ്പാ ഫ്രാന്‍സിസ് വേദിയിലെത്തി, യുവജനങ്ങളെ അഭിസംബോധന ചെയ്തു:

നിങ്ങളോട് ഒരു കാര്യം പ്രത്യേകം പറയുകയാണ്. അഹങ്കരിക്കരുത്! പ്രിയ സ്കൗട്ടുകളേ, നിങ്ങള്‍ സഭയുടെ അമൂല്യ സമ്പത്താണ്!  അതുപോലെ കുടുംബങ്ങള്‍ക്കും നിങ്ങള്‍ അഭിമാന പാത്രങ്ങളാണ്. കുടുംബങ്ങളുടെ പ്രത്യാശയാണു നിങ്ങള്‍. സ്കൗട്സ് പ്രസ്ഥാനം പകര്‍ന്നു നല്കുന്ന ഉത്തരവാദിത്വ പൂര്‍ണ്ണമായ സ്വാതന്ത്ര്യവും, നന്മയും അറിവും, ജീവിത മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ദൈവത്തിലുള്ള വിശ്വാസവും കണ്ടുകൊണ്ടാണ് മാതാപിക്കാള്‍ നിങ്ങളെ ഇതിലേയ്ക്ക് പറഞ്ഞയക്കുന്നത്. മാതാപിതാക്കളും കുടുംബങ്ങളും നിങ്ങളില്‍ അര്‍പ്പിക്കുന്ന ആത്മവിശ്വാസം നിങ്ങള്‍ കളഞ്ഞുകുളിക്കരുത്. ആഗോള സഭയുടെയും ബൃഹത്തായ ക്രൈസ്തവ സമൂഹത്തിന്‍റെയും ഭാഗമാണ് നിങ്ങള്‍ എന്ന വസ്തുതയിലും അഭിമാനംകൊള്ളുക.

കഴിഞ്ഞവര്‍ഷം ജൂണില്‍ നിങ്ങള്‍ വടക്കെ ഇറ്റലിയിലെ സാന്‍ റൊസ്സേരെയിലെ പൈന്‍ തോട്ടത്തില്‍ സമ്മേളിച്ചപ്പോള്‍ അവിടെയ്ക്ക് അയച്ച സന്ദേശം മറുന്നുപോയോ,   എന്ന് പാപ്പാ സ്കൗ‍ട്ടുകളോട് ചോദിക്കുകയുണ്ടായി. ഓര്‍ക്കുന്നതായി അവര്‍ സന്തോഷത്തോടെ ആര്‍ത്തിരമ്പി മറുപടിയും പറഞ്ഞു.

നിങ്ങളുടെ ജീവിതം ധൈര്യപൂര്‍ണ്ണമായ മുന്നേറ്റമാണ്. ജീവിതത്തിന്‍റെ ആശകളും പ്രത്യാശകളും അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കളോടും സമൂഹത്തോടും സമൂഹത്തിലെ നേതാക്കളോടും സഭാധികാരികളോടും നിങ്ങള്‍ക്കുണ്ടിയാരിക്കേണ്ട വിധേയത്വവും ധൈര്യമുള്ള ജീവിതത്തിന്‍റെ ഭാഗമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യവ്യക്തിയുടെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയുടെ അവിഭാജ്യ ഘടകങ്ങളാണ് ആത്മീയതയും വിശ്വാസവും. ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡന്‍ പവ്വല്‍ പറഞ്ഞിട്ടുണ്ട്, മതവും വിശ്വാസവും ഇതിന്‍റെ ഭാഗമാണ്. സ്കൗട്സ് പ്രസ്ഥാനത്തിന് മതാത്മകഭാവമുണ്ടെന്ന് പവ്വല്‍ സ്ഥാപിക്കുന്നുണ്ട്. ദൈവാവബോധവും അവിടുത്തെ വിശ്വസ്ത സേവനവും മതത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനത്തി‍ന്‍റെ പൂര്‍ണ്ണതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (ബോ‍ഡന്‍ പവ്വല്‍, 2 ജൂലൈ, 1926).  
ആഗോള സ്കൗട്സ് പ്രസ്ഥാനത്തില്‍, ഇറ്റാലിയന്‍ സ്കൗടുകള്‍ വിശ്വാസരൂപീകരണത്തിലും ആത്മീയതയിലും ഏറെ ശ്രദ്ധപതിക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. സ്കൗട്സ് ലീ‍ഡര്‍മാരുടെ രൂപീകരണ പദ്ധതികളില്‍ വിശുദ്ധഗ്രന്ഥവും സുവിശേഷ മൂല്യങ്ങളുടെ പഠനവും ഉള്‍ച്ചേര്‍ന്നിരിക്കുന്നതിലും സന്തോഷമുണ്ട്. പെട്ടന്നു മുളപൊട്ടയതല്ല, തുടര്‍ രൂപീകരണവും നിരന്തരമായ ശ്രദ്ധയും വളര്‍ച്ചയുമുള്ള പ്രസ്ഥാനമാണെന്നും യുവജനങ്ങളുടെ ജീവിതങ്ങളെ കരുപ്പിടിപ്പിക്കുവാനും, മാറ്റിമറിക്കുവാനും കരുത്തുള്ള സ്ഥാപനമാണിതെന്നും മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.  സ്കൗട്സ് പോലുള്ള പ്രസ്ഥാനങ്ങള്‍ കത്തോലിക്കാ സംഘടനയായി ഇനിയും നിലനില്ക്കുന്നതില്‍ സഭയ്ക്ക് അഭിമാനമുണ്ട്, നിങ്ങള്‍ സഭയുടെ സമ്പത്താണ്. പരിശുദ്ധാത്മാവ് സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പ്രതീകമാണിതെന്നും പാപ്പാ പ്രസ്താവിച്ചു.  

സമകാലീന സമൂഹവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നതിനും, നവസുവിശേഷവത്ക്കരണത്തിന്‍റെ തീക്ഷ്ണത വളര്‍ത്തുന്നതിനും ഇറ്റാലിയന്‍ സ്കൗട്സിന് സാധിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. സ്വര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ അനുദിനം ഉയരുന്ന ഇന്നത്തെ സമൂഹത്തില്‍ നിങ്ങള്‍ സംവാദത്തിന്‍റെ പ്രായോജകരായിക്കൊണ്ട് സാഹോദര്യത്തിന്‍റെ പാലങ്ങള്‍ പണിയുന്നവരാകാമെന്ന് പാപ്പാ സ്കൗടുകളെ ഉദ്ബോധിപ്പിച്ചു.

പ്രാദേശിക സഭയോട്, അതായത് ഇടവകയിലും അവിടുത്തെ ജനങ്ങളോടും വൈദികരോടും, അജപാലന സംവിധാനങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ടായിരിക്കണം സംവാദത്തിന്‍റെ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും പാപ്പാ വ്യക്തമാക്കി. വലിയ ചടങ്ങുകള്‍ക്കും ചില ആഘോഷങ്ങള്‍ക്കും അലങ്കാരമാവുകയല്ല സ്കൗടുകളുടെ ജോലി, മറിച്ച് വിദ്യാഭ്യാസത്തിന്‍റെയും വിശ്വാസ രൂപീകരണത്തിന്‍റെയും സഭാസംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാകണം സ്കൗടുകളെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അങ്ങനെ ഇടവക സമൂഹത്തിന്‍റെ മതബോധനത്തിലും വിശ്വാസരൂപീകരിണത്തിലും, ഇടവകയിലെ മറ്റു യുവജനപ്രസ്ഥാനങ്ങളോടു ചേര്‍ന്നും സഹകരിച്ചും പ്രവര്‍ത്തിക്കുന്നത് ഒരിക്കലും സ്കൗട്സ് രീതികള്‍ക്ക് വരുദ്ധമല്ലെന്ന് പാപ്പാ വിസ്തരിച്ചു. പ്രസ്ഥാനത്തിന്‍റെ നയങ്ങള്‍ തെറ്റിക്കാതെയും ഒന്നും നഷ്ടമാക്കാതെയും ഇതു ചെയ്യാവുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ദീര്‍ഘിപ്പിക്കുന്നില്ലെന്നു പറഞ്ഞ പാപ്പാ, സ്‍കൗട്സിനും, ഗയ്‍ഡ്സിനും, റോവേഴ്സിനും, കബ്സിനും, ലേ‍ഡി ബേര്‍ഡ്സിനും, അവരുടെ നേതാക്കള്‍ക്കും പരിശീലകര്‍ക്കും പ്രത്യേകം നന്ദിപറഞ്ഞു. ‍തന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും നല്കുന്നു എന്നു പ്രസ്താവിച്ച പാപ്പാ, സമ്മേളനത്തോടു ചേര്‍ന്ന് ക്രിസ്തു പഠിപ്പിച്ച, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് എല്ലാവരും പാപ്പാ ആശീര്‍വ്വദിച്ചു. നിങ്ങളുടെ മുന്നോട്ടു പ്രയാണം സുഗമമാകട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വേദി വിട്ടിറങ്ങിയത്.


 








All the contents on this site are copyrighted ©.