2015-06-10 19:51:00

അങ്ങേയ്ക്കു സ്തുതി! പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം


പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ചാക്രികലേഖനം ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രകാശനംചെയ്യപ്പെടുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

Laudato Si’  എന്ന് ലത്തീന്‍ ഭാഷയിലെ മൂലത്തിലും ‘അങ്ങേയ്ക്ക് സ്തുതി!’ എന്നു മലയാളത്തിലും പരിഭാഷപ്പെടുത്താവുന്ന ചാക്രികലേഖനം വത്തിക്കാനിലെ പുതിയ സിന‍‍ഡുഹാളില്‍ ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പ്രകാശനംചെയ്യപ്പെടുവാന്‍ പോകുന്നത്. മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയുടെ പരിചരണം, പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം കാലികമാണെന്ന് ജൂണ്‍ 10-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാ‍ര്‍ഡി അറിയിച്ചു.

നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, കിഴക്കിന്‍റെ പാത്രിയര്‍ക്കല്‍ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ജോണ്‍ പേര്‍ഗമണ്‍, പോട്സ്ടാമിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടര്‍ പ്രഫസര്‍ ജോണ്‍ ഷെലൂബര്‍ എന്നീ പ്രമുഖര്‍ പ്രകാശനവേളയില്‍ സന്നിഹിതരായിരിക്കും. ചാക്രിക ലേഖനത്തിന്‍റെ പ്രതികളും സംക്ഷിപ്തരൂപവും നിരവധി ഭാഷകളില്‍ വാര്‍ത്താ സമ്മേളനത്തില്‍ ലഭ്യമാക്കുമെന്നും വത്തിക്കാന്‍ മാധ്യമങ്ങളടെ മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Note regarding access to the Synod Hall for journalists

Interested journalists, cameramen and photographers can request accreditation by email at

accreditamenti@pressva.va.








All the contents on this site are copyrighted ©.