2015-05-29 12:13:00

സംഘര്‍ഷഭൂമിയിലെ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം


മെയ് 27-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്‍റെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച്, വിശിഷ്യാ സംഘര്‍ഷമുള്ള സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ഇങ്ങനെ വാദിച്ചത്. പ്രതിസന്ധികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിക്കേണ്ട സംരക്ഷിക്കണം എന്ന ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ചയിലാണ് വത്തിക്കാന്‍റെ പ്രതിനിധി മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രത്യേക പ്രബന്ധം അവതരിപ്പിച്ചത്. സത്യസന്ധവും നിഷ്പക്ഷവുമായ വാര്‍ത്താവിനിമയത്തിനുള്ള അവകാശം സമൂഹത്തിനുണ്ടെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ടെന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂ‍ടെ അഭിപ്രായപ്പെട്ടു.

വാര്‍ത്താവിനിമയം ജനാധിപത്യപരമല്ല, അത് സമൂഹത്തിന്‍റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. അതിനാല്‍ സമൂഹത്തിന്‍റെ സംഘര്‍ മേഖലയിലെ വിവരങ്ങള്‍ സത്യസന്ധമായി ലോകത്തെ അറിയിക്കുവാന്‍ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്നും, സംഘട്ടനം ഇല്ലാത്താക്കുവാനും, സമൂഹത്തില്‍ സമാധാനം കൈവരിക്കുവാനുമുള്ള പ്രകൃയില്‍ അവര്‍ വഹിക്കുന്ന പങ്ക് മറക്കാനാവാത്തതുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

2014-ല്‍ മാത്രം കൊല്ലപ്പെട്ട 69 മാധ്യമ പ്രവര്‍ത്തകരെയും, തടങ്കലിലാക്കപ്പെട്ട 221 പേരെയും ഓര്‍ക്കണമെന്നും, ഈ വര്‍ഷം ഇന്നുവരെയ്ക്കും 25 പേര്‍കൂടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 156 പേര്‍ ബന്ധികളാക്കപ്പെട്ടിട്ടുണ്ടെന്നും വത്തിക്കാന്‍റെ പ്രതിനിധി സ്ഥിതിവിവര കണക്കുകളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി. ലോക വ്യാപകമായി ഐക്യാദാര്‍ഢ്യത്തിന്‍റെ വികാരം ഉണര്‍ത്തുന്നതിനും, സംഘര്‍ഷ മേഖലളില്‍ വേദനിക്കുന്നവര്‍ക്ക് സഹായമെത്തിച്ചു കൊടുക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സേവനം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു. സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനിയും നല്കുന്ന നിലവിലുള്ള നിയമ സംരക്ഷണ സാദ്ധ്യതകള്‍ രാഷ്ട്രങ്ങള്‍ പുനഃപരിശോധിച്ചുകൊണ്ട് അവരുടെ ജീവിതങ്ങളും അവരുടെ സേവനവും സുരക്ഷയുള്ളതാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.  

സന്മനസ്സുള്ള സമൂഹം ബന്ധികളും മാധ്യമ പ്രവര്‍ത്തകരോടും സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ മാധ്യമ പ്രവര്‍ത്തകരോടും കാണിക്കുന്ന സഹാനുഭാവവും ഐക്യദാര്‍ഢ്യവും അവരോട് പ്രസ്താനങ്ങളും സംഘടനകളും മാന്യമായി പെരുമാറുവാനും, അവരുടെ തൊഴിലിനെയും സേവനത്തെയും ആദരിക്കുവാനും പ്രചോദനമേകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.