2015-05-29 12:34:00

വിശുദ്ധ വത്സരത്തില്‍ കുടുംബങ്ങള്‍ രമ്യപ്പെടണമെന്ന് പാപ്പാ ഫ്രാന്‍സിസ്


കുടുംബങ്ങളെ അനുരഞ്ജനപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആദ് ലീമിന’ സന്ദര്‍ശനത്തിനെത്തിയ ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ (ലാറ്റിനമേരിക്കന്‍ രാജ്യം) മെത്രാന്മാരെ മെയ് 28-ാം തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ആസന്നമാകുന്ന ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം കണക്കിലെടുത്തുകൊണ്ട് സമൂഹത്തിന്‍റെ അടിസ്ഥാനമായ കൂടുംബങ്ങളെ അനുരഞ്ജനപ്പെടുത്തുവാനും കൂട്ടായ്മയില്‍ നിലനിര്‍ത്തുവാനും പരിശ്രമിക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. വൈവാഹിക ബന്ധത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെ ശ്രദ്ധേയമായ മതബോധനവും പരിശീലനവും അജപാലന മേഖലയില്‍ അനിവാര്യമാണെന്നും, സ്നേഹവും കൂട്ടായ്മയുമുള്ള മൂല്യങ്ങള്‍ കുടുംബങ്ങളില്‍നിന്നേ ആ മൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേയ്ക്കും യുവതലമുറയിലേയ്ക്കും കൈമാറാന്‍ സാധിക്കൂ എന്നും പാപ്പാ മെത്രാന്മരാരെ അനുസ്മരിപ്പിച്ചു. 








All the contents on this site are copyrighted ©.