2015-05-21 19:41:00

നന്മ വിരിയിക്കുന്ന സത്യസന്ധമായ തൊഴില്‍


സത്യസന്ധമായി ചെയ്യുന്ന തൊഴില്‍ സമൂഹത്തില്‍ നന്മ വരിയിക്കുമെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് പ്രസ്താവിച്ചു.

ഇറ്റലിയുടെ പൊലീസ് സേനയില്‍ ദൗത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ സമര്‍പ്പിക്കുകയോ, ഗൗരവകരമായി മുറപ്പെടുകയോ ചെയ്തവരുടെ കുടുംബാംഗങ്ങളെ മെയ് 21-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സ്നേയുടെ സ്ഥാപനത്തിന്‍റെ 163-ാം വാര്‍ഷികമായിരുന്നു കൂടിക്കാഴ്ചയുടെ പ്രത്യേക അവസരം. സമര്‍പ്പണത്തോടും അത്യുത്സാഹത്തോടുംകൂടെ നിര്‍വ്വഹിക്കുന്ന പൊതുമേഖലാ സേവനത്തിന് പ്രത്യേക അന്തസ്സുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. പൗരന്മാരുടെയും അവരുടെ പൊതുജീവിതത്തിന്‍റെയും മൂല്യങ്ങളെയും അവകാശങ്ങളെയും ആദരിക്കുന്ന രീതിയിലുള്ള ക്രമസമാധാന പാലനം പൊലീസ് സേന സാമൂഹ്യനന്മയ്ക്കായി പൊലീസ് സേനയിലെ അംഗങ്ങള്‍ നിര്‍വ്വഹിക്കുന്ന വലിയ സേവനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം ഉത്തരവാദിത്വ പൂര്‍ണ്ണമായ സാധനയും, ചിലപ്പോള്‍ ജീവന്‍ നല്കേണ്ടിവരുന്ന ത്യാഗസമര്‍പ്പണവുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. പൊതുവായ ക്രമസമാധാനത്തിനുവേണ്ടി മാത്രമല്ല, ജനാധിപത്യത്തിന്‍റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും, സംഘടിതമായ സാമൂഹ്യ തിന്‍മകളെ ചെറുക്കുന്നതിനും, ഭീകരപ്രവര്‍ത്തനങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹ്യ തിന്‍മകളെ ഉന്മൂലനംചെയ്യയുന്നതിനും പൊലീസ് സേനയ്ക്കുള്ള പങ്കും ഉത്തരവാദിത്വവും വലുതാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ക്രിസ്തു കുരിശില്‍ കിടന്നുകൊണ്ടു പഠിപ്പിച്ച ക്ഷമയുടെ പാഠങ്ങളും ക്രിസ്തീയ മൂല്യങ്ങളും സേവനമേഖലയില്‍ സേനയിലെ അംഗങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.