2015-05-13 16:58:00

അംബ്രോസ് റിബേലോ ഔറംഗബാദിന്‍റെ പുതിയ മെത്രാന്‍


വടക്കെ ഇന്ത്യിലെ ഔറംഗബാദ് രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു.

രൂപതയുടെ ചാന്‍സിലറും വികാരി ജനറലുമായി സേവനംചെയ്തിട്ടുള്ള മോണ്‍സീഞ്ഞോര്‍ അംബ്രോസ് റിബേലോയെയാണ് രൂപതയുടെ പുതിയ മെത്രാനായി മെയ് 13-ാം തിയതി ബുധനാഴ്ച ഫാത്തിമാനാഥയുടെ തിരുനാളില്‍ പാപ്പാ നിയോഗിച്ചത്.

മുന്‍മെത്രാന്‍ ബിഷപ്പ് എ‍ഡ്വിന്‍ കൊളാക്കോ കാനോനിക പ്രായപരിധി  75 എത്തി സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് അംബ്രോസ് റിബേലോയെ പുതിയ മെത്രാനായി പാപ്പാ നിയോഗിച്ചത്.  നാഗപൂര്‍ അതിരുപതയില്‍നിന്നും പിറവിയെടുത്ത് 1977-ലാണ് പുതിയ രൂപത ഔറംഗബാദ് സ്ഥാപിതമായത്.  ഏകദേശം 65,000 ചതുരശ്ര വിസ്തൃതിയുള്ള ഔറംഗബാദില്‍ 15,750 കത്തോലിക്കാരണുള്ളത്.  34 ഇടവകകളിലും സ്ഥാപനങ്ങളിലുമായി 45 വൈദികരും 191 സന്ന്യാസിനികളും അവിടെ സേവനംചെയ്യുന്നു. പുതിയ മെത്രാന്‍ മോണ്‍സീഞ്ഞോര്‍ റിബേരോ ഔറംഗബാദ് സ്വദേശിയാണ്.

1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ വിവിധ ഇടവകകളിലുള്ള അജപാലനശുശ്രൂഷയ്ക്കു പുറമേ, വൈസ് ചാന്‍സ്ലലര്‍, രൂപതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‍ഡയറക്ടര്‍ എന്നീ തസ്തികകളിലും സേവനംചെയ്തിട്ടുണ്ട്. 








All the contents on this site are copyrighted ©.