2015-05-10 14:28:00

സഭയിലേയ്ക്കു തിരിച്ചുവരാന്‍ ആഗ്രഹമെന്ന് റാവൂള്‍ കാസ്ട്രോ


പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ സഭയിലേയ്ക്കു നിയിക്കുന്നുവെന്ന്  റാവൂള്‍ കാസ്ട്രോ റോമില്‍ പ്രസ്താവിച്ചു.

മെയ് 10-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ക്യൂബയുടെ കമ്മ്യൂണിസ്റ്റ് പ്രസി‍ഡന്‍റ് റാവൂള്‍ കാസ്ട്രോ റോമിലെ വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചത്. സെപ്തംബറില്‍ പാപ്പാ ഫ്രാന്‍സിസ് ക്യൂബയിലേയ്ക്കു നടത്തു സന്ദശനത്തിലെ ദിവ്യബലിയില്‍‍ പങ്കെടുക്കുമെന്നും കാസ്ട്രോ പ്രസ്താവിച്ചു.

മനുഷികതയില്‍ ദൈവികകത കലര്‍ന്ന പാപ്പായുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ശൈലി തന്നെ സഭയിലേയ്ക്ക് തിരികെവരാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും റാവൂള്‍ കാസ്ട്രോ റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.