2015-05-06 18:02:00

പാപ്പാ ഫ്രാന്‍സിസുമായി റാവൂള്‍ കാസ്ട്രോ കൂടിക്കാഴ്ച നടത്തും


ക്യൂബയുടെ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച  നടത്തും.

മെയ് 10-ാം തിയതി, വരുന്ന ഞായറാഴ്ച രാവിലെയാണ് ക്യൂബന്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയും പാപ്പാ ഫ്രാന്‍സിസുമായുള്ള തികച്ചും സ്വകാര്യകൂടിക്കാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള മുറിയില്‍ നടക്കുവാന്‍ പോകുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി മെയ് 6-ാം തിയതി ബുധനാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്ക-ക്യൂബ നയതന്ത്ര ബന്ധങ്ങളില്‍ അടുത്ത കാലത്തുണ്ടായ പ്രകടവും ക്രിയാത്മകവുമായ മാറ്റങ്ങള്‍ക്ക് ക്യൂബന്‍ പ്രസിഡന്‍റ് കാസ്ട്രോ പാപ്പാ ഫ്രാന്‍സിസിന് പരസ്യമായി നന്ദിപറഞ്ഞിട്ടുള്ളതാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഒപ്പം സെപ്തംബറില്‍ നടക്കുന്ന പാപ്പായുടെ അമേരിക്ക സന്ദര്‍ശനം ക്യൂബവഴിയാകുന്നതും റാവൂള്‍ കാസ്ട്രോയുടെ സന്ദര്‍ശനത്തിന്‍റെയും പാപ്പായുമായുള്ള കൂടിക്കാഴ്ചയുടെയും പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഫാദര്‍ ലോമ്പാര്‍ഡി വ്യക്തമാക്കി.  








All the contents on this site are copyrighted ©.