
അമേരിക്കയുടെ പ്രേഷിതന്‍, വാഴ്ത്തപ്പെട്ട ജൂണിപറോ സെറാ വിശുദ്ധരുടെ പദത്തിലേയ്ക്ക്
ഉയര്‍ത്തപ്പെടും.
വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍
ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസുമായി മെയ് 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ
കൂടിക്കാഴ്ചയിലാണ്
- 17-ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ പ്രേഷിതനായിരുന്ന ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍
ജൂനിപര്‍ സെറായെ (1713-1784) വിശുദ്ധരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന വിശുദ്ധരുടെ
കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം തയ്യാറാക്കിയ ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ്
ഒപ്പുവച്ച് അംഗീകരിച്ചത്.
പാപ്പാ ഫ്രാന്‍സിസിന്‍റെ സെപ്തംബറില്‍ നടക്കുവാന്‍ പോകുന്ന അമേരിക്ക സന്ദര്‍ശന വേളയില്‍
23-ാം തിയതി ബുധനാഴ്ച വാഴ്ത്തപ്പെട്ട ജൂണിപര്‍ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്നാണ്
എല്ലാവരുടെയും പ്രതീക്ഷ.
1988-ല്‍ മെക്സിക്കോ സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ജൂനിപറിനെ
വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്.
കൂടാതെ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച ഡിക്രി പ്രകാരം
- ഇറ്റലിക്കാരനും ഇടവകവൈദികനും, യുവജനപ്രേഷിതരായ സ്ത്രീകളുടെ ഓറട്ടറിയുടെ
Institute for the Daughters of Oratory-യുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട വിന്‍ചെന്‍സോ
ഗ്രോസിയുടെ (1845-1917) മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത രോഗശാന്തിയും,
- സ്പെയിന്‍കാരിയും കുരിശിന്‍റെ സഹോദരിമാരുടെ സഭയുടെ സുപ്പീരിയര്‍ ജനറലുമായിരുന്ന
അമലോത്ഭവത്തിന്‍റെ വാഴ്ത്തപ്പെട്ട മരീയയുടെ (1926-1998) മാദ്ധ്യസ്ഥതയില്‍ ലഭിച്ച
രോഗശാന്തിയും പാപ്പാ അംഗീകരിക്കുകയുണ്ടായി.
- ഇറ്റലിക്കാരന് ഇടവക വൈദികനും, ധന്യനായ ജക്കൊമോ അബാന്ദനോയുടെ
(1720-1788) മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗ ശാന്തിയും,
- ഉറുഗ്വേയിലെ മോന്തെവീദെയോയുടെ മെത്രാപ്പോലീത്തയും, ദൈവദാസനുമായ ജസീന്തോ
വേരായുടെ (1813-1881) മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗ ശാന്തിയും,
- ക്രൊയേഷ്യക്കാരന്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗം ദൈവദാസന്‍ അന്തോണിയോ ആന്‍റിയുടെ
(1893-1965) മാദ്ധ്യസ്ഥതയാല്‍ ലഭച്ച രോഗശാന്തിയും,
- ഫ്രഞ്ചുകാരി വിധവയും നല്ലിടയനായ ക്രിസ്തുവിന്‍റെ സഹോദരിമാരുടെ സഭാ സ്ഥാപകയുമായ
ദൈവദാസി ജൂലി കോള്‍ബര്‍ട്ട് ബരോളോയുടെ (1786-1864) മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത
രോഗശാന്തിയും,
- ഇറ്റലിക്കാരിയും അമലോത്ഭവനാഥയുടെ സഹോദരിമാരുടെ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമായ
മരിയ ബ്രിജിറ്റ് പോസ്തൊരീനോയുടെ (1865-1960) മാദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുതരോഗ
ശാന്തിയും,
- സ്പെയിന്‍കാരിയും വിശുദ്ധ ക്ലാരയുടെ കപ്പുചിന്‍ സഭാംഗവുമായ ദൈവദാസി
പരി. ദിവ്യകാരുണ്യത്തിന്‍റെ മരിയ റഫായേലെയുടെ (1915-1991) മാദ്ധ്യസ്ഥ സഹായത്താല്‍
നേടിയ രോഗശാന്തിയും,
- ഇറ്റലിക്കാരനും കുടുംബനാഥനുമായ ദൈവദാസന്‍ സേര്‍ജോ ബര്‍ണര്‍ദീനി
(1882-1966) ഭാരൃയും വിധവയുമായിരുന്ന ദൈവദാസി ദൊമേനിക്കാ ബര്‍ണര്‍ദീനി (1889-1971)
എന്നിവരുടെ സഹായത്താല്‍ ലഭിച്ച രോഗശാന്തിയും,
- വിയറ്റ്നാമിലെ ലാവോസിലെ രക്തസാക്ഷികളായ സന്ന്യാസ വൈദികന്‍ മാരിയോ
ബൊര്‍സാഗാ, അല്‍മായന്‍ പോള്‍ തോജ് സയൂജ് എന്നിവരുടെ മാദ്ധ്യസ്ഥതയാല്‍ ലഭിച്ച
രോഗശാന്തികളും
പാപ്പാ ഒപ്പുവച്ച ഡിക്രി പ്രകാരം അംഗീകരിക്കകയും, തുടര്‍ന്നുള്ള നാമകരണ നടപടികക്രമങ്ങള്‍ക്ക്
അവര്‍ യോഗ്യരാവുകയും ചെയ്തുവെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ
തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മെയ് 6-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ
വെളിപ്പെടുത്തി.