2015-04-25 19:46:00

നേപ്പാളില്‍ ഭൂമികുലുക്കം പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി


നേപ്പാളില്‍ പൊടുന്നനെ ഉണ്ടായ ഭൂമികുലുക്കത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതീവ ദുഃഖം രേഖപ്പെടുത്തി. രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി ഏറ്റവും അടുത്ത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി. ഏപ്രില്‍ 25-ാം തിയതി ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.50-നാണ് (ഇറ്റലിയിലെ സമയം രാവിലെ 8.30നുമാണ്) ദുരന്തമുണ്ടായത്. ഹിമാലയ താഴ്വാരത്തെ ചെറുരാഷ്ട്രത്തിനു സംഭവിച്ച ദുരന്തമറിഞ്ഞ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ഭരണകര്‍ത്താക്കളെയും നേപ്പാളിലെ ജനങ്ങളെയും തന്‍റെ ദുഃഖം അറിയിച്ചത്.

7.9-റിക്ടര്‍ സ്കെയില്‍ സാന്ദ്രതയില്‍ ഉയര്‍ന്ന ഭൂചനം പ്രധാനമായും തലസ്ഥാന നഗരമായ കാഠമണ്ടുവിനെ നാമാവശേഷമാക്കി. 2000 പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചപ്പോഴും ഇനിയും തകര്‍ന്നടിഞ്ഞ കെട്ടിടഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജീവന്‍ പുറത്തെടുക്കുവാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നേപ്പാളിന്‍റെ വടക്കന്‍ നഗരമായ പൊക്കാരാ കേന്ദ്രീകരിച്ചുണ്ടായ ഭൂമികുലുക്കം മിക്കവാറും ഹിമാലയ താഴ്വാര രാജ്യത്തെ എല്ലാ നഗരങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും, വസ്തുവകകളുടെ നഷ്ടത്തോടൊപ്പം വന്‍ ആള്‍നഷ്ടവും വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഭൂമികുലുക്കത്തിന്‍റെ പ്രഭവകേന്ദ്രമായ പൊക്കാരായുടെ 7 കീലോമീറ്റര്‍ വ്യാസത്തിലുള്ള സ്ഥലങ്ങളെ സംഭവം നാമാവശേഷമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടുരുമ്പോഴും ഇന്ത്യ, പാക്കിസ്ഥാന്‍, ബാംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളെയും ഭൗമചലനം ഭാഗികമായി ബാധിച്ചിട്ടുണ്ടെന്നും, ആള്‍നഷ്ടം ഇല്ലെങ്കിലും നാശനഷ്ടങ്ങള്‍ ഏറെ സംഭവിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു.

ഭൂമികുലുക്കത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ഹിമാലയത്തില്‍നിന്നും ആരംഭിച്ചിരിക്കുന്ന ഹിമപാതവും ഏറെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഉഗ്രവേഗതയിലുള്ള ഹിമപാതം താഴ്വാര നഗരങ്ങളിലും ഗ്രാമങ്ങളിലും ആഞ്ഞടിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ജീവഹാനി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കാഠ്മണ്ടുവില്‍നിന്നും ലഭിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ച പാപ്പാ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും, പ്രാര്‍ത്ഥനനിറഞ്ഞ പിന്‍തുണ തുടര്‍ന്നും പ്രസ്താവനയിലൂടെ വാഗ്ദാനം 








All the contents on this site are copyrighted ©.