2015-04-23 19:28:00

മതത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത


മതത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ഭീകരതയെ അംഗീകരിക്കാനാവില്ലെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തുറാന്‍ പ്രാവസ്താവിച്ചു. ഇന്ന് ഇസ്ലാംമിന്‍റെ പേരില്‍ ചെയ്തുകൂട്ടുന്ന മൃഗീയമായ കൂട്ടക്കുരുതികള്‍ മുസ്ലിം ലോകത്തെ ബഹുഭൂരിപക്ഷം നിഷേധിക്കുന്നുണ്ടെന്ന് ഏപ്രില്‍ 22-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ തുറാന്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ മതത്തെ അതിക്രമങ്ങളുമായി കൂട്ടിയിണക്കുന്നുണ്ടെങ്കിലും, മതം സമാധാനത്തിന്‍റെ സ്രോതസ്സാണെന്ന് വിശ്വാസികള്‍ കാണിച്ചുകൊടുക്കണമെന്നും പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ തുറാന്‍ ഉദ്ബോധിപ്പിച്ചു.  ദൈവനാമത്തില്‍ കൊല്ലുന്നത് ദൈവത്തിന് എതിരായ പ്രവൃത്തിയെന്നതിനൊപ്പം, അത് മാവികതയ്ക്ക് എതിരായ അതിക്രമമാണ്. സംഘടിതമായ ഭീകരപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും, അവരുടെ അപകീര്‍ത്തിയും ചെയ്യുന്ന അതിക്രമത്തിന്‍റെ ഉത്തരവാദിത്തവും മറച്ചുവയ്ക്കാനാവില്ലെന്നും, വിശിഷ്യാ ദൈവനാമത്തില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരിക്കലും മൂടിവയ്ക്കാനാവില്ലെന്നും കര്‍ദ്ദിനാള്‍ തുറാന്‍ വ്യക്തമാക്കി.

ലോക സമാധാനം കെടുത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികതയുടെ വഴിപിഴച്ച രീതിയും, മൃഗീയതയും മനുഷ്യന്‍റെ ആത്മീയ അന്ധതയുമാണെന്നും കര്‍ദ്ദിനാള്‍ തുറാന്‍ കുറ്റപ്പെടുത്തി. സമൂഹത്തിന്‍റെയും മതത്തിന്‍റെയും മൗലീകവത്ക്കരണമാണ് ഇന്ന് ലോകത്ത് വെറുപ്പും, അക്രമങ്ങളും, ഭീകരതയും വളര്‍ത്തുന്നതും ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും ഭീകരതയുടെ മുഖമണിയിക്കുന്നതും.  എന്നാല്‍ ഏതു മതത്തില്‍പ്പെട്ടവരായിരുന്നാലും യഥാര്‍ത്ഥത്തിലുള്ള വിശ്വാസിക്കാണ് സമാധാനത്തിനുള്ള ഉത്തരവാദിത്വവും ഉള്‍പ്രേരണയും ഉള്ളത്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെന്നും നാം വിശ്വസിക്കുകയാണെങ്കില്‍ മാനുഷ്യകുലം ഒരു കുടുംബവും, സ്നേഹമാകുന്ന ദൈവത്തെ പ്രഘോഷിക്കുന്നവരുമാണ്. ഈ അടിത്തറയിലും പ്രത്യാശയിലും ക്രൈസ്തവര്‍ ഇനിയും സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും പാത തുടരുമെന്ന് കര്‍ദ്ദിനാള്‍ തുറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ചരിത്രത്തിന്‍റെയോ മാനവികതയുടെയോ ദര്‍ശനം അടിച്ചേല്പിക്കേണ്ടതല്ല്, മറിച്ച പീഡനങ്ങളിലും പ്രയാസങ്ങളിലും, വൈവിധ്യങ്ങളും അന്തരങ്ങളും മാനിച്ചുകൊണ്ടും സംവാദത്തിന്‍റെയും സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ മുന്നേറുമെന്ന് കര്‍ദ്ദിനാള്‍ തുറാന്‍ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ മേഖലയില്‍ ശരീയായ വീക്ഷണം നല്കുവാനും അധര്‍മ്മത്തിന്‍റെ സ്ഥാനത്ത് പരിസ്പര ആദരവിന്‍റെ സംസ്ക്കാരം വളര്‍ത്തുവാന്‍ കരുത്തുള്ള സാമൂഹ്യഘടകങ്ങളെന്നും കര്‍ദ്ദിനാള്‍ തുറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന ഏത് അതിക്രമങ്ങളും അപലപനീയമാണ് കാരണം ദൈവം ജീവന്‍റെ സമാധാനത്തിന്‍റെയും സ്രോതസ്സും ദാതാവുമാണ് എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തുറാന്‍ തന്‍റെ പ്രസ്താവന ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.