2015-04-18 20:04:00

ജീവനും പോഷണവും രാജ്യാന്തര പ്രദര്‍ശനത്തില്‍ വത്തിക്കാനും


‘ജീവനും പോഷണ’വും സംബന്ധിച്ച മിലാന്‍ രാജ്യാന്തര പ്രദര്‍ശനത്തില്‍ വത്തിക്കാന്‍ പവിലയന്‍ തുറക്കും. മെയ് 1-മുതല്‍ ഒക്ടോബര്‍ 31-വരെയാണ് ജീവനെയും പോഷകാഹാരത്തെയും സംബന്ധിച്ചുള്ള പ്രഥമ അന്താരാഷ്ട്ര പ്രദര്‍ശനം ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ അരങ്ങേറുന്നത്.  മാനവികതയ്ക്ക് ഉപകാരപ്രദമാകുന്ന എല്ലാമേഖലകളിലും സാന്നിദ്ധ്യമാകുവാനുള്ള സഭയുടെ അടിസ്ഥാന സ്വഭാവവും ആഗ്രഹവുമാണ് ജീവനെയും പോഷകാഹാരത്തെയും സംബന്ധിക്കുന്ന മിലാനിലെ രാജ്യാന്തര പ്രദര്‍ശനത്തില്‍ വത്തിക്കാനെ എത്തിക്കുന്നതെന്ന്. സാംസ്ക്കാരിക കാര്യാലയത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി പ്രസ്താവിച്ചു.

മെയ് 10-ാം തിയതി മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന വത്തിക്കാന്‍റെ പവിലിയന്‍ ‘അപ്പംകൊണ്ടു മാത്രമല്ല, അന്നന്നു വേണ്ടുന്ന ആഹാരം തരണമേ’ എന്നിങ്ങനെ ആത്മീയതയുണര്‍ത്തുന്ന വിധത്തില്‍ പ്രത്യേകമായി ശീര്‍ഷകംചെയ്തിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ റവാത്സി ഏഫ്രില്‍ 14-ാം തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഭക്ഷൃനീതിയും ഭക്ഷൃസുരക്ഷയും ലോകത്ത് ഇനിയും ആര്‍ജ്ജിക്കാത്ത സാമൂഹ്യ സാംസ്ക്കാരിക ഘട്ടത്തിലാണ് Milan അന്താരാഷ്ട്ര Expo ഇറ്റലിയില്‍ നടക്കാന്‍ പോകുന്നത്. മനുഷ്യന്‍റെ ഭക്ഷൃ-കാര്‍ഷിക-പോഷകാഹാര മേഖലയിലുള്ള വന്‍ പുരോഗതിയുടെയും ശക്തിയുടെയും  പ്രകടനമായിരിക്കും ആറുമാസം നീണ്ടുനില്ക്കുന്ന മിലാനിലെ രാജ്യാന്തര മാമാങ്കം. എന്നാല്‍ ഇത്തരത്തിലുള്ള പ്രദര്‍ശനത്തിന് ധാര്‍മ്മികവും ആത്മീയവുമായ വശവും, ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളായ ജനങ്ങളുടെ ജീവനും പോഷണവും പരിരക്ഷിക്കുന്നുതും, മാനിക്കുന്നതുമായ സംസ്കൃതിയും ദര്‍ശനവും വളര്‍ത്തുകയാണ് വത്തിക്കാന്‍ പവിലയന്‍റെ ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ റവാത്സി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിമാക്കി.

 








All the contents on this site are copyrighted ©.