2015-04-14 11:02:00

വിശുദ്ധവത്സരം വിളംബരം ചെയ്തു


പേപ്പല്‍ ബൂളയിലൂടെ ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം പാപ്പാ ഫ്രാന്‍സിസ് വിളംമ്പരംചെയ്തു. ആഗോളസഭ 2015 ഡിസംബര്‍ 8- അമലോത്ഭവ തിരുനാള്‍ മുതല്‍ 2016 നവംബര്‍ 20 തിയതി ക്രിസ്തുരാജന്‍റെ മഹോത്സവംവരെയാണ് സഭയുടെ അനിതരസാധാരണായ വിശുദ്ധ വത്സരം the Extra ordinary Holy Year of Divine Mercy അനുഷ്ഠിക്കുവാന്‍ പോകുന്നത്..

മാര്‍ച്ചു 13-ാം തിയതി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപശൂശ്രയിലാണ് പാപ്പാ ഫ്രാന്‍സിസ് ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം ആദ്യമായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപിനത്തിന്‍റെ സ്ഥിരീകരണവും രേഖീകരണവുമാണ്.  പെസഹാകാലത്തെ രണ്ടാംവാരം ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ ആചരണത്തിന് ഒരുക്കമായുള്ള സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് ആമുഖമായി ബൂള വിളംമ്പരത്തിലൂടെ പാപ്പാ ആവര്‍ത്തിച്ചത്.

Misericordiae vultus -  കാരുണ്യവദനം – ക്രിസ്തുവിലൂടെ ലോകത്തിന് ദൃശ്യമായ പിതാവായ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം എന്നര്‍ത്ഥത്തിലാണ് 28 പേജുകളുള്ള ലത്തിന്‍ ഭാഷയിലെ ബൂള പ്രമാണരേഖ ശീര്‍ഷകം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 11-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വടക്കെ അറ്റത്തുള്ള ജൂബിലികാവാടത്തിന്‍റെ മുന്നിലാണ് ബൂള വിളമ്പരം നടന്നത്.

വത്തിക്കാന്‍റെ അപ്പസ്തോലിക അരമനയുടെ സ്ഥാനികന്‍, മോണ്‍സീഞ്ഞോര്‍ ലിയനാര്‍ഡോ സപിയേന്‍സാ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ബൂളയുടെ അസ്സല്‍ വായിച്ചുകൊണ്ടാണ് വിശുദ്ധവത്സരത്തിന്‍റെ വിളംബരം നടന്നത്. 








All the contents on this site are copyrighted ©.