2015-04-14 10:48:00

മുറിവുകള്‍ മറച്ചുവയ്ക്കാനാവില്ല : പാപ്പാ ഫ്രാന്‍സിസ്


ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും, വിശിഷ്യ ആര്‍മേനിയയില്‍നിന്നും എത്തിയ വിശ്വാസികളെ ഏപ്രില്‍ 12-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  1915-ല്‍ അര്‍മേനിയയില്‍ അരങ്ങേറിയ ക്രൈസ്തവ കൂട്ടക്കുരുതിയുടെ  100-ാം വാര്‍ഷം അനുസ്മരിച്ചുകൊണ്ടു അര്‍പ്പിച്ച ദിവ്യബലിക്ക് ആമുഖമായിട്ടാണ് മാനവികതയുടെ അധര്‍മ്മത്തിന്‍റെ മുറിവുകള്‍ മറച്ചുവയ്ക്കാനാവില്ലെന്ന് പാപ്പാ പ്രസ്താവിച്ചത്.  

20-ാം നൂറ്റാണ്ടിലെ പ്രഥമ കൂട്ടക്കുരിതിയായിരുന്നു 100-വര്‍ഷങ്ങള്‍ക്കു അര്‍മേനിയയിലെ അപ്പസ്തോലിക സഭ അനുഭവിച്ചതെന്നും, അതിന്‍റെ തുടര്‍ക്കഥയാണ് ചരിത്രം കണ്ട നാസിസവും, സ്റ്റാലിനിസവുമെന്ന് പാപ്പാ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.  നിര്‍ദ്ദോഷികളായ ആയിരങ്ങള്‍ ഇന്നും വംശീയ കൂട്ടക്കുരിതിക്ക് ഇരയായി ശിരച്ഛേദനംചെയ്യപ്പെടുകയും, കുരിശിലേറ്റപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നത് നവയുഗത്തിന്‍റെ ഭാഗികവും ചിതറിക്കിടക്കുന്നതുമായ മൂന്നാം ലോക മഹായുദ്ധംതന്നെയാണെന്ന് പാപ്പാ വേദനയോടെ പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു.

യുദ്ധം മനുഷ്യന്‍റെ ഭ്രാന്താണെന്നും, അത് ബോധമില്ലാത്ത കൂട്ടക്കുരുതിയാണെന്നും, ഇനിയുടെ മനസ്സിലാക്കുന്നില്ലല്ലോയെന്ന്, പാപ്പാ പ്രഭാഷത്തില്‍ ആകുലപ്പെട്ടു. ഭീകരതയുടെ നിയമം കാട്ടിക്കൂട്ടുന്ന വലിയ അധര്‍മ്മത്തെ നിശ്ബ്ദമായി നോക്കിനില്ക്കുന്നത് പാപവും അധര്‍മ്മവുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. മുറിവുകള്‍ മറച്ചുവയ്ക്കുകയല്ല, അത് ഉണക്കുവാനും ഇല്ലാതാക്കുവാനും, മനുഷ്യമനസ്സാക്ഷി ഉണരണമെന്നും, രാഷ്ട്രങ്ങള്‍ കൂട്ടായി പരിശ്രമക്കുകയും വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെ പാതതുറക്കാന്‍ സന്മനസ്സുള്ളവര്‍ കൈകോര്‍ത്തു നില്ക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.