2015-04-03 16:05:00

അല്‍-ഷബാബിയുടെ മൃഗീയതയെ പാപ്പാ അപലപിച്ചു


കിഴക്കെ ആഫ്രിക്കന്‍ രാജ്യമായ കേനിയയിലെ ഗാരിസ്സയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.

കേനിയയിലെ ഗാരിസ്സാ യൂണിവേഴിസിറ്റി ഹോസ്റ്റലില്‍ ഏപ്രില്‍ 2-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വെളുപ്പിന് 5 മണിക്കാണ് അല്‍-ഷബാബി ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ഹോസ്റ്റലില്‍ ഉറങ്ങുകയായിരുന്ന വിദ്യാത്ഥികളെ വിളിച്ചുണര്‍ത്തി മുസ്ലീംങ്ങളെ തിരിഞ്ഞു മാറ്റിയായിരുന്നു ആക്രമണം. 147 വിദ്യാര്‍ത്ഥികളാണ് തല്‍ക്ഷണം കൊല്ലപ്പെട്ടത്. 100-ലേറെ പേര്‍ പരിക്കുപറ്റി ആശുപത്രിയിലാണ്. കേനിയന്‍ ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോണ്‍ നജുവേയ്ക്ക് അയച്ച സന്ദേശത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ പാപ്പാ അനുശോചനം അറിയിച്ചു. സംഭവത്തില്‍ മുറിപ്പെട്ടവര്‍ക്കും ഞെടുക്കത്തില്‍ വേദനിക്കുന്നവര്‍ക്കും പാപ്പാ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.  

കേനിയന്‍ സര്‍ക്കാരിനോട് ഇനിയും  ജാഗ്രപുലര്‍ത്തണമെന്ന്  ഉദ്ബോധിപ്പിക്കുന്ന പാപ്പാ, ഭീകരരുടെ ബോധമില്ലാത്ത മൃഗീയതയെ സന്ദേശത്തില്‍ അപലപിച്ചു. കേനിയയിലെ ഓരോ സ്ത്രീ-പുരുഷന്മാരും സര്‍ക്കാരിനോട് ചേര്‍ന്ന് അധിക്രമങ്ങള്‍ക്കെതിരെ നീതിക്കും സാഹോദര്യത്തിനും സമാധാനത്തിനുമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും പാപ്പാ ഹ്രസ്വസന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍നിന്നും അനുശോചന സന്ദേശമയച്ചത്.

To

His Eminence Cardinal John Njue

President of the Kenya Conference of Catholic Bishops

Nairobi                                                                                                                                                                               

 

From

Cardinal Pietro Parolin

Secretary of State

Vatican City

Message sent on 3rd April 2015.








All the contents on this site are copyrighted ©.