2015-04-01 17:18:00

വത്തിക്കാനില്‍ വീണ്ടും ഡച്ചുപൂക്കള്‍ വിരിയും


ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അലങ്കാരമായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ഹോളണ്ടില്‍നിന്നും പൂക്കള്‍ വരുന്ന പതിവിന്  29 വര്‍ഷങ്ങളായി. 1986-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം ഹോളണ്ടിലെ വിഖ്യാതരായ പൂന്തോട്ടങ്ങളുടെയും പൂക്കളങ്ങളുടെയും സംവിധായകരും കലാകാരന്മാരുമായ Van der Voort സഹോദരങ്ങളാണ് വത്തിക്കാന്‍ തോട്ടത്തിലെ ജോലിക്കാരോട് ചേര്‍ന്ന്  ഇക്കുറി ഈസ്റ്ററിന് വിശുദ്ധ പത്രോസിന്‍റെ ചത്വരം പൂക്കളുടെ പരവദാനിയാക്കുന്നത്.

ചുവപ്പും, മഞ്ഞയും, വെള്ളയും നിറത്തിലുള്ള തുളിപ്സ്, ഡാഫൊഡില്‍സ്, ഹ്യാസിന്ത്, എവറസ്റ്റ് ഡെയ്സി, ഡല്‍ഫീനിയം എന്നിങ്ങനെയുള്ള അത്യപൂര്‍വ്വ വസന്തമലരുകളുടെ ടണ്‍ കണക്കിനുള്ള പൂക്കല്‍ കൊണ്ടാണ് വത്തിക്കാനിലെ ഈസ്റ്റര്‍ വാന്‍ഡെര്‍ വൂര്‍ട്ട് സോഹദരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ അലങ്കരിക്കുന്നത്. പണികള്‍ വത്തിക്കാനില്‍ ആരംഭിച്ചു കഴിഞ്ഞു.

ഈസ്റ്ററിനുള്ള പുഷ്പതലങ്ങളുടെ ജോലികള്‍ വാന്‍ഡര്‍ വൂര്‍ട്ട് സഹോദരങ്ങള്‍ വത്തിക്കാനില്‍ ആരംഭിച്ചു കഴിഞ്ഞു. അള്‍ത്താര, അതിന്‍റെ മുന്‍പും പിന്‍പും, ചത്വരത്തിലെ രാജവീഥികള്‍, പാപ്പാ ഊര്‍ബി എത് ഓര്‍ബി സന്ദേശത്തിനെത്തുന്ന ബസിലിക്കയുടെ പ്രധാന മട്ടുപ്പാവ് എന്നിവിടങ്ങളാണ്‍ പുഷ്പാലംകൃതമാകുന്ന വത്തിക്കാനിലെ പ്രധാന വേദികള്‍.  








All the contents on this site are copyrighted ©.