2015-04-01 17:04:00

ക്രിസ്തുവിന്‍റെ കുരിശ് ജീവന്‍റെ വൃക്ഷം


തഴച്ചു വളരുന്ന ‘ജീവന്‍റെ വൃക്ഷമാണ് ക്രിസ്തുവിന്‍റെ കുരിശെ’ന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ പ്രസ്താവിച്ചു.

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ജെരാര്‍ഡ് മ്യൂളര്‍ രചിച്ച പുതിയ ദൈവശാസ്ത്ര ഗ്രന്ഥം, ‘കുരിശു ജീവനാണ്’ the cross is life എന്ന ഗ്രന്ഥത്തിന്‍റെ  മാര്‍ച്ച് 31-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടന്ന പ്രകാശനകര്‍മ്മത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ ഗ്രന്ഥപരിചയം നടത്തിയത്.

വിശുദ്ധ ക്ലെമെന്‍റിന്‍റെ നാമത്തിലുള്ള റോമിലെ പുരാതനമായ ബസിലിക്കയിലുള്ള കുരിശിന്‍റെ മൊസൈക്ക് ചിത്രണമാണ് കര്‍ദ്ദിനാള്‍ മ്യൂളര്‍ ഗ്രന്ഥത്തിന്‍റെ പുറംചട്ടയായി ഉപയോഗിച്ചിരിക്കുന്നത്. ലോകത്ത് ക്രിസ്തുവിന്‍റെ കുരിശ് എങ്ങനെ ഇന്നും സജീവമാണെന്നും, കുരിശിനെ ‘ജീവന്‍റെ ദാരു’വെന്നു വിശേഷിപ്പിച്ച ആദ്യ നൂറ്റാണ്ടിലുള്ള സഭാപിതാവായ വിശുദ്ധ ക്ലെമെന്‍റിന്‍റെ ദര്‍ശനത്തിന് ദൈവശാസ്ത്രപരമായ നവവീക്ഷണമാണ് കര്‍ദ്ദിനാള്‍ മൂളര്‍ തന്‍റെ ദൈവശാസ്ത്ര ഗ്രന്ഥത്തില്‍ നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ അമാത്തോ വിവരിച്ചു.

കുരിശില്‍നിന്നും പൊട്ടിമുളച്ച നിത്യജീവന്‍റെ വൃക്ഷമാണ് പടര്‍ന്നു പന്തലിച്ച്, പുഷ്പിച്ച് ലോകത്ത് ഫലമണിയുന്ന റോമിലെ വിശുദ്ധ ക്ലെമെന്‍റിന്‍റെ ബസിലിക്കയിലുള്ള പുരാതന മൊസൈക്ക് ചിത്രീകരണം ഗ്രന്ഥത്തിന്‍റെ കവര്‍ ചിത്രത്തില്‍ ഉപോഗിച്ചിരിക്കുന്നത്, കര്‍ദ്ദിനാള്‍ മ്യൂളറിന്‍റെ അത്യാധുനികമായ കുരിശിന്‍റെ ജൈവ ദൈവശാസ്ത്ര വീക്ഷണത്തിനും വ്യാഖ്യാനത്തിനും അടിത്തറ പാകുന്നുവെന്ന് കര്‍ദ്ദിനാള്‍ അമാത്തോ പുസ്തകപരിചയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.   മിലാനിലെ എയിരസ് പ്രസാധകരാണ് കര്‍ദ്ദിനാല്‍ മ്യൂളറിന്‍റെ കുരിശ് ജീവന്‍റെ വൃക്ഷം എന്ന 150 പേജുകളുള്ള ദൈവശാസ്ത്രഗ്രന്ഥം പുറത്തുകൊണ്ടുവരുന്നത്. 750 രൂപയാണ് വില.








All the contents on this site are copyrighted ©.