2015-03-27 10:00:00

പൂനയ്ക്കടുത്ത് ഖഡ്ക്കി സീറോ മലങ്കര എക്സാര്‍ക്കി


സീറോ മലങ്കരസഭയ്ക്ക് പുതിയ സഭാപ്രവിശ്യകള്‍ : ഒന്ന്, പൗരസ്ത്യ കാനോന പ്രകാരം എപ്പാര്‍ക്കി എന്നു വിളിക്കുന്ന രൂപതയും, മറ്റൊന്ന് രൂപതാ സ്ഥാനമില്ലാത്ത സഭാ പ്രവിശ്യമാത്രമായ എക്സാര്‍ക്കിയുമാണ്.

1. ഡല്‍ഹിക്കടുത്ത് ഹരിയാന ജില്ലയില്‍ വിശുദ്ധ ക്രിസോസ്റ്റോമിന്‍റെ നാമത്തിലുള്ള എപ്പാര്‍ക്കിയാണ് പാപ്പാ പ്രഖ്യാപിച്ച സീറോ മലങ്കരസഭയുടെ പുതിയ ഗട്ഗാവ് രൂപത. മലങ്കര സഭയുടെ വടക്കെ ഇന്ത്യയിലെ പ്രഥമ രൂപതയായിരിക്കും ഗട്ഗാവ്.  ഒഐസി Order of Imitation of Christ സന്ന്യാസ സമൂഹത്തില്‍പ്പെട്ട മോണ്‍സീഞ്ഞോര്‍ ജെയിക്കബ് മാര്‍ ബാര്‍ണബാസ് ഏറാത്താണ് പുതിയ ഗടഗാവ് രൂപതയുടെ മെത്രാന്‍.

2. വടക്കെ ഇന്ത്യയിലെ പൂനെ ജില്ലയില്‍  ഖഡ്ക്കി കേന്ദ്രീകരിച്ച് വിശുദ്ധ എഫ്രേമിന്‍റെ നാമത്തില്‍ സ്ഥാപിക്കുന്ന അപ്പസ്തോലിക് എക്സാര്‍ക്കിയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ രണ്ടാമത്തെ നിയമനം. എക്സാര്‍ക്കേറ്റ് – എന്ന് പൗരസ്ത്യ കാനന്‍ വിളിക്കുന്ന സഭാ പ്രവിശ്യയുടെ ഭരണാധികാരി എക്സാര്‍ക്കാണ്. സീറോ മലങ്കര സഭയുടെ സന്ന്യാസവിഭാഗം – ക്രിസ്ത്വാനുകരണ സഭ Order of Imitation of Christ OIC-യുടെ അംഗമായ മോണ്‍സീഞ്ഞോര്‍ തോമസ് മാര്‍ അന്തോനിയോസ് വലിയവിളയിലാണ് ഖഡ്ക്കി അപ്പസ്തോലിക് എക്സാര്‍ക്കിയുടെ ഭരണാധികാരി.

പൗരസ്ത്യ കാനോന നിയമപ്രകാരം സീറോമലങ്കര സഭയുടെ സിനഡുസമ്മേളനം തിരഞ്ഞെടുത്തവരെ പാപ്പാ അംഗീകരിച്ചുകൊണ്ടാണ് മാര്‍ച്ച് 26-ാം തിയതി വ്യാഴാഴ്ച രാവിലെ പുതിയ സഭാ പ്രവിശ്യകളുടെയും അവയുടെ തലവാന്മാരുടെയും നിയമനങ്ങള്‍ പാപ്പാ ഫ്രാസിസ് പ്രഖ്യാപിച്ചത്. അജപാലനം ലക്ഷൃമാക്കിയുള്ളതും വിശ്വസികളുടെയും ഇടവകകളുടെയും എണ്ണക്കറവുമൂലം രൂപതയുടെ സ്ഥാനമില്ലാത്തതുമായ സഭാ പ്രവിശ്യയാണ് പൂനയ്ക്കടുത്ത് ഖഡ്ക്കി അപ്പസ്തോലിക് എക്സാര്‍ക്കി. അപ്പസ്തോലിക എക്സാര്‍ക്കി പാത്രിയാര്‍ക്കല്‍ ഭരണാതിര്‍ത്തിക്കു പുറത്താകുമ്പോള്‍ പരിശുദ്ധ സിംഹാസനം നിശ്ചയിച്ച് അംഗീകരിക്കുന്ന സഭാ പ്രവിശ്യയാണ്.








All the contents on this site are copyrighted ©.