2015-03-24 10:39:00

പാപ്പായുടെ തപസ്സുകാല സമ്മാനം : സുവിശേഷം പോക്കറ്റ് പതിപ്പ്


മാര്‍ച്ച് 22-ാം തിയതി ഞായറാഴ്ചയാണ് വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ സുവിശേഷ സമാഹാരത്തിന്‍റെ 50,000 പ്രതികള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വിതരണം ചെയ്തത്.

സഭയുടെ പുരാതന പാരമ്പര്യമാണ് ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്ക് തപസ്സുകാലത്ത് സുവിശേഷ പുസ്തകം നല്കുകയെന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ തപസ്സിലെ 5-ാം വാരത്തില്‍ താനും സുവിശേഷത്തിന്‍റെ ‘പോക്കറ്റ് പതിപ്പ്’ (the pocket edition of the Gospel) ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സന്നിഹിതരായ എല്ലാവര്‍ക്കും നല്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

സുവിശേഷ പുസ്തകത്തിന്‍റെ സൗജന്യസമ്മാനം ചത്വരത്തില്‍ വിതരണംചെയ്തത് റോമിലെ ഭവനരഹിതരായ പാവങ്ങളായിരുന്നു. കര്‍ത്താവിന്‍റെ വചനം എളിയവര്‍ വിതരണംചെയ്യുന്നതും പങ്കുവയ്ക്കുന്നതും ഏറെ പ്രതീകാത്മകമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. എല്ലാവരും അതിന്‍റെ പ്രതികള്‍ കൊണ്ടുപോകണമെന്നും, കഴിവതുപോലെ അനുദിനം വായിച്ച് മനസ്സിലാക്കുണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വചനം ദിനന്തോറും വായിക്കുവാന്‍ അത് കൂടെ കൊണ്ടുനടക്കണം. പോക്കറ്റിലും, ബാഗിലും പേഴ്സിലും സൂക്ഷിക്കുണമെന്ന് പാപ്പാ വളരെ പ്രായോഗികമായി ഉദ്ബോധിപ്പിച്ചു. ‘വചനം നമ്മുടെ പദങ്ങള്‍ക്ക് പ്രകാശമാണ് അത് നമ്മെ നയിക്കുന്നു.’

 

നല്ലദിനം ഏവര്‍ക്കും ആശംസിച്ചുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു അനുസ്മരിപ്പിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്. പാപ്പാ ഫ്രാന്‍സിസ് സൗജന്യവിതരണം നടത്തുന്ന മൂന്നാമത്തെ പോക്കറ്റ് ഗ്രന്ഥമാണ് സുവിശേഷസമാഹാരം. ഇതിനു മുന്നേ മതബോധനപരമായ രണ്ടു ചെറുഗ്രന്ഥങ്ങള്‍ പാപ്പാ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു. 








All the contents on this site are copyrighted ©.