2015-03-24 14:09:00

പവിത്രമായ ജലസമ്പത്ത് ദൈവികദാനം : പാപ്പാ ആഗോള ജലദിനം


ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ആഗോള ജലദിനത്തെക്കുറിച്ച് ജനങ്ങളെ അനുസ്മരിപ്പിച്ചത്.

മാര്‍ച്ച് 22-ന് ഐക്യാരാഷ്ട്ര സഭ ആചരിച്ച അഗോള ജലദിനമായിരുന്നു. ജീവന് ഏറ്റവും അടിസ്ഥാനവും ആവശ്യം വേണ്ടതുമായ ഘടകമാണ്, മൂലപദാര്‍ത്ഥമാണ് ജലം. അത് സംരക്ഷിക്കുവാനും ന്യായമായ വിധത്തില്‍ സകലരുമായി പങ്കുവയ്ക്കുവാനുമുള്ള മനുഷ്യകുലത്തിന്‍റെ കഴിവിലും തോതിനെയും ആശ്രയിച്ചിരിക്കും മനുഷ്യകുലത്തിന്‍റെ നിലനില്പെന്ന് പാപ്പാ വത്തിക്കാനില്‍ സമ്മേളിച്ച വന്‍ പുരുഷാരത്തെയും ലോകത്തെയും ഉദ്ബോധിപ്പിച്ചു. അതിനാല്‍ അന്താരാഷ്ട്ര സമൂഹം ഭൂമിയുടെ ജലസമ്പത്ത് സംരക്ഷിക്കണമെന്നും, അത് ഉപയോഗിക്കുവാനുള്ള അവകാശത്തിന്മേല്‍ വിവേചനം കാട്ടരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ജലം ശ്രേഷ്ഠമായ പൊതുസ്വത്താണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഇങ്ങനെയാണ് പ്രതികരിച്ചത്. പവിത്രവും ഏറ്റവും ഉപകാരപ്രദവുമായ ജലസമ്പത്തിനെ അദ്ദേഹം ‘സഹോദരീ’ എന്ന് എപ്പോഴും അഭിസംബോധനചെയ്യുകയും ജലത്തിന് ദൈവത്തിന് നന്ദിപറയുകയും ചെയ്തു. 








All the contents on this site are copyrighted ©.