2015-03-23 09:26:00

പ്രത്യാശയുടെ ഉറപ്പുനല്കിയ നേപ്പിള്‍സ് സന്ദര്‍ശനം


മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ ചരിത്രപുരാതനമായ നേപ്പള്‍സ് നഗരത്തിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തിയത്.

‘പ്രത്യാശയുടെ വഴിതെളിക്കുക,’ എന്ന സന്ദേശവുമായിട്ടാണ് പാപ്പാ നേപ്പിള്‍സില്‍ എത്തിയത്. പ്രതിസന്ധികളും ജീവിതക്ലേശങ്ങലുമുള്ള നഗരമാണ് നേപ്പിള്‍സ് എങ്കിലും  പ്രത്യാശ അറ്റുപോകരുതെന്ന് ശനിയാഴ്ച രാവിലെ  നഗരമദ്ധ്യത്തിലെ പ്ലബീസ്ക്കോ ചത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവിക കാരുണ്യത്തില്‍ ആശ്രയിക്കുന്നതാണ് പ്രത്യാശയെന്നും, സമൂഹത്തിനും കുടുംബങ്ങള്‍ക്കും, വ്യക്തിജീവിതങ്ങള്‍ക്കും തിന്മയെ ചെറുക്കുവാനും ലോകത്തെ ദൈവികദൃഷ്ടിയില്‍ കാണുവാനും ഹൃദയത്തില്‍ ഉള്‍ക്കൊള്ളുവാനും സാധിക്കുന്നത് പ്രത്യാശകൊണ്ടാണ്, പ്രത്യോശയോടെണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രത്യാശ ക്രിസ്തുവിനൊപ്പമുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍ക്കലാണെന്നും - അഴിമതിയുടെയും, മദ്യത്തിന്‍റെയും മയക്കുമരുന്നു കച്ചവടത്തിന്‍റെയും പിടിയില്‍നിന്ന് സ്വതന്ത്രമായി, പ്രത്യാശയുടെ സ്രോതസ്സായ ക്രിസ്തുവിനെ കണ്ടെത്തുന്നതാണെന്നും നേപ്പിള്‍ നഗരത്തിന്‍റെ ഹൃദായ ഭാഗത്തുള്ള പ്ലബീസ്ക്കോ ചിത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കവെ, പാപ്പാ വചനചിന്തകള്‍ ഇങ്ങനെ പങ്കുവച്ചു.

ജീവിതത്തിന്‍റെ വിളുമ്പിലായിരിക്കുന്നവരുടെ പക്കലേയ്ക്കു വരുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നുണടെന്നും, അവിടുന്നായിരിക്കണം ഓരോ വ്യക്തിയുടെയും പ്രത്യാശയുടെ സ്രോതസ്സും, ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനവുമെന്നും പാപ്പാ വചനപ്രഘോഷത്തില്‍ വ്യക്തമാക്കി. അങ്ങനെ ജീവന്‍റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ക്ക് ദൈവവചനമായ അവിടുത്തെ തങ്ങളുടെ ജീവിതങ്ങളില്‍ സ്വീകരിക്കുവാനാകുമെന്നും പാപ്പാ പ്രസ്താവിച്ചു. അങ്ങനെ വ്യക്തികള്‍ക്ക് ക്രിസ്തുവിന്‍റെ കരുണാര്‍ദ്രഭാവം ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാനാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.

‘യേശു കര്‍ത്താവാണ്,’ that Jesus is the Lord! എന്ന് ഒരിക്കല്‍ക്കൂടെ പ്രഘോഷിക്കുവാനാണ് താന്‍ വന്നതെന്ന് പ്രസ്താവിച്ച പാപ്പാ, അവിടുന്നാണ് ദൈവികകാരുണ്യത്തിന്‍റെ രൂപവും ഭാവവും ഉള്ളവനെന്നും, അവിടെ ഈ ഭൂമിയിലെ ജീവിതവും സുവിശേഷ സംഭവങ്ങളും അതുവെളിപ്പെടുത്തുന്നുണ്ടെന്നും, അവിടുത്തെ ദിവ്യഹൃദയം ഈ ഭൂമിയില്‍ വെളിപ്പെടുത്തിയത് കരുണാര്‍ദ്രനായ ദൈവപിതാവിന്‍റെ സ്നേഹവും കാരുണ്യവുമാണെന്നും വചനചിന്തിയില്‍ പാപ്പാ വ്യക്തമാക്കി.








All the contents on this site are copyrighted ©.